കറന്‍സി നോട്ടുകളിലെയും നാണയങ്ങളിലെയും അടയാളങ്ങള്‍ കരുതിക്കൂട്ടി മാറ്റുന്നത്, കറന്‍സികള്‍ കീറുന്നത്, രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് കഴുകല്‍, ഭാരവും വലിപ്പവും കുറയ്ക്കല്‍, ഭാഗികമായി നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കെല്ലാം ഈ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

റിയാദ്: സൗദി കറന്‍സിയിലെയും(currency) നാണയങ്ങളിലെയും അടയാളങ്ങള്‍ മാറ്റുകയോ മനഃപൂര്‍വ്വം കേടുപാടുകള്‍ വരുത്തുകയോ ചെയ്യുന്നവര്‍ക്ക് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷയും (imprisonment) 3,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴയും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നോ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ Saudi public prosecution)അറിയിച്ചു.

കറന്‍സി നോട്ടുകളിലെയും നാണയങ്ങളിലെയും അടയാളങ്ങള്‍ കരുതിക്കൂട്ടി മാറ്റുന്നത്, കറന്‍സികള്‍ കീറുന്നത്, രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് കഴുകല്‍, ഭാരവും വലിപ്പവും കുറയ്ക്കല്‍, ഭാഗികമായി നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കെല്ലാം ഈ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

സൗദിക്ക് നേരെയുണ്ടായ വ്യോമാക്രമണ ശ്രമം; ബഹ്‌റൈന്‍ അപലപിച്ചു

സൗദി അറേബ്യയിൽ ബിനാമി കച്ചവട ഇടപാടുകൾ കണ്ടെത്താൻ റെയ്ഡ് തുടങ്ങി

റിയാദ്: സൗദി അറേബ്യയിലെ കച്ചവട രംഗത്ത് നടക്കുന്ന ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന് റെയ്ഡ് ആരംഭിച്ചു. മക്ക മേഖല വാണിജ്യ മന്ത്രാലയ ബ്രാഞ്ച് ഓഫീസിന് കീഴിലെ സൂപർവൈസറി സംഘവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേർന്നാണ് മേഖലയിലെ വിവിധ മാർക്കറ്റുകളിൽ പരിശോധന നടത്തിയത്. 

ബിനാമി കച്ചവടങ്ങൾ തടയാനുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് സംയുക്ത പരിശോധന. വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ - ഗ്രാമകാര്യ - ഭവന മന്ത്രാലയം, മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രാലയം, പരിസ്ഥിതി - ജലം - കൃഷി മന്ത്രാലയം, സകാത്ത് - നികുതി - കസ്റ്റംസ് അതോറിറ്റി വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. 

ജോലിക്കിടെ പക്ഷാഘാതം പിടിപെട്ട് ശരീരം തളർന്ന പ്രവാസിയെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു