മോട്ടോർ സൈക്കിളിന്‍റെ പിന്നിൽ കാറിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആമിർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

റിയാദ്: സൗദിയിലെ അൽ ഖസീം പ്രവിശ്യയിൽ ബുറൈദയിലുണ്ടായ വാഹനാപകടത്തിൽ ഉത്തർപ്രദേശ് സ്വദേശി ആമിർ ഹുസൈൻ (33) മരിച്ചു. ആമിർ ഹുസൈൻ ഓടിച്ചിരുന്ന മോട്ടോർ സൈക്കിളിന്‍റെ പിന്നിൽ കാറിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആമിർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരു കമ്പനിയിൽ ലോഡിങ് തൊഴിലാളിയാണ്. പിതാവ്: ജമീൽ, മാതാവ്: ഭൂരി, ഭാര്യ: നസ്രീൻ, മകൾ: സുനൈറ നാസ്.

ബുറൈദ സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബുറൈദയിൽ ഖബറടക്കി. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസ്സി വളന്റിയറുമായ സലീം ആലപ്പുഴയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്.