Asianet News MalayalamAsianet News Malayalam

Kuwait entry rule: കുവൈത്തില്‍ എത്തുന്നവര്‍ പിസിആര്‍ പരിശോധനയില്‍ നെഗറ്റീവായാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം

വിദേശത്ത് നിന്നെത്തുന്ന വാക്സിനെടുത്ത യാത്രക്കാര്‍ക്ക് കുവൈത്തില്‍ ഹോം ക്വാറന്റീന്‍ എഴ് ദിവസമാക്കിയെങ്കിലും പിസിആര്‍ പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം

vaccinated incoming passengers can end quarantine in Kuwait if they found negative in RT PCR test
Author
Kuwait City, First Published Jan 18, 2022, 11:11 AM IST

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് (Kuwait) വരുന്ന വാക്സിനെടുത്ത യാത്രക്കാര്‍ക്ക് (vaccinated incoming passengers) ഹോം ക്വാറന്റീന്‍ നിബന്ധനയില്‍ (Home quarantine) ഇളവ്. രാജ്യത്ത് എത്തിയ ശേഷം നടത്തുന്ന പി.സി.ആര്‍ പരിശോധനയില്‍ (PCR Test) ഫലം നെഗറ്റീവ് ആണെങ്കില്‍ ഹോം ക്വാറന്റീന്‍ അവസാനിപ്പിക്കാം. ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തെ കൊവിഡ് പ്രതിരോധത്തിനായുള്ള മന്ത്രിതല സമിതിയുടെ തലവനുമായ ശൈഖ് ഹമദ് ജാബില്‍ അല്‍ അലി അല്‍ സബാഹാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ ഇളവ് ചൊവ്വാഴ്‍ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കുവൈത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്‍ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ എടുത്തത്. വിദേശത്ത് നിന്നെത്തുന്ന വാക്സിനെടുത്ത യാത്രക്കാര്‍ക്ക് ഹോം ക്വാറന്റീന്‍ എഴ് ദിവസമാക്കാനാണ് ക്യാബിനറ്റ് തീരുമാനമെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. എന്നാല്‍ രാജ്യത്ത് എത്തിയ ഉടന്‍ തന്നെ നടത്തുന്ന കൊവിഡ് പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിക്കുകയാണെങ്കില്‍ അപ്പോള്‍ തന്നെ ക്വാറന്റീന്‍ അവസാനിപ്പിക്കാം എന്നുമാണ് നിര്‍ദേശം.

Follow Us:
Download App:
  • android
  • ios