അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന സംഘം രക്ഷാപ്രവര്‍ത്തനം നടത്തി. 

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം അൽ സാൽമി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വിവരം അറിഞ്ഞ ഉടനെ അഗ്നിശമന സേന സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകട കാരണം അന്വേഷിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

Read Also -  പ്രഭാത ഭക്ഷണത്തെച്ചൊല്ലി വഴക്ക്; അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തിയ മകന്‍റെ വധശിക്ഷ ശരിവെച്ച് കുവൈത്ത് കോടതി

അതേസമയം കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്ന് മദീന സന്ദർശനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച വാഹനം മദീനയിലെത്തുന്നതിന് മുമ്പ് ബദ്‌റിനടുത്ത് അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശിനി മരണപ്പെട്ടിരുന്നു. ഒതുക്കുങ്ങൽ ഇല്ലിക്കോട്ടിൽ ഷഹ്‌മ ഷെറിൻ (30) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. 

പരിക്കേറ്റ ഷഹ്‌മ ഷെറിന്‍റെ സഹോദരീ ഭർത്താവ് മുഹമ്മദ് റഷാദ്, അവരുടെ മകൾ ആയിഷ റൂഹി എന്നിവരെ മദീന കിങ് ഫഹദ് ആശുപത്രിയിലും സഹോദരി നജിയ ഷെറിൻ, ഷഹ്‌മയുടെ മകൾ ജസ ഫാത്തിമ എന്നിവരെ യാംബു ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ജസ ഫാത്തിമയുടെ പരിക്ക് നിസ്സാരമായതിനാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്.

വ്യഴാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ആറ് പേരടങ്ങുന്ന രണ്ട് കുടുംബങ്ങൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. ബദ്റിൽ നിന്ന് മദീന റോഡിൽ 40 കിലോമീറ്റർ അകലെ വ്യാഴാഴ്ച രാവിലെ 9.30 ന് ഇവരുടെ കാർ, ട്രൈലർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം