Asianet News MalayalamAsianet News Malayalam

ശക്തമായ കാറ്റും മഴയും; കടകളുടെ ബോർഡുകൾ പതിച്ച് വാഹനങ്ങൾക്ക് തകരാർ, റിയാദില്‍ കാറുകൾക്ക് കേടുപാടുകൾ

ഏതാനും കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അൽഖലീജ് ഡിസ്ട്രിക്ടിൽ കെട്ടിടത്തിന്‍റെ മുൻഭാഗത്തെ ക്ലാഡിങ് ഭാഗികമായി തകർന്നു. സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി.

vehicles damaged in riyadh due to heavy rain and wind
Author
First Published Nov 18, 2023, 11:46 AM IST

റിയാദ്: വ്യാഴാഴ്ച രാത്രിയിൽ റിയാദിൽ പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപാര സ്ഥാപനങ്ങളുടെ നൈയിം ബോർഡുകളും കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഹോർഡിങ്ങുകളും വീണ് വാഹനങ്ങൾക്ക് തകരാർ സംഭവിച്ചു. നഗരത്തിൻറെ കിഴക്കുഭാഗത്തെ ജാബിർ റോഡിലാണ് വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളും മറ്റും കാറ്റിൽ ഇളകി വാഹനങ്ങൾക്ക് മേൽ പതിച്ചത്. 

ഏതാനും കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അൽഖലീജ് ഡിസ്ട്രിക്ടിൽ കെട്ടിടത്തിന്‍റെ മുൻഭാഗത്തെ ക്ലാഡിങ് ഭാഗികമായി തകർന്നു. സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി. ആർക്കും പരിക്കില്ലെന്ന് റിയാദ് സിവിൽ ഡിഫൻസ് അറിയിച്ചു. നഗരത്തിലെ ഒരു ജനവാസകേന്ദ്രത്തിൽ നിർത്തിയിട്ട കാറിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. കാറിന് സാരമായ തകരാർ സംഭവിച്ചു. ആ സമയത്ത് കാറിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

കാറിന്‍റെ ഡ്രൈവർ വാഹനം നിർത്തി നമസ്കാരം നിർവഹിക്കാൻ സമീപത്തെ പള്ളിയിൽ പോയ സമയത്തായിരുന്നു അപകടം. നഗര വ്യാപകമായി രാത്രി വൈകുവോളം പെയ്ത മഴയിൽ നിരവധി ചെറുതും വലുതുമായ വാഹനാപകടങ്ങളുണ്ടായി. പലയിടത്തും കെട്ടിക്കിടന്ന മഴവെള്ളത്തിൽ വാഹനങ്ങൾ മുങ്ങി.

Read Also -  ഓര്‍ക്കാപ്പുറത്ത് ഭാഗ്യം തേടി വന്നു, ഒറ്റ നിമിഷത്തില്‍ വന്‍ ട്വിസ്റ്റ്! മലയാളി യുവാവിന് ബമ്പറടിച്ചു, 45 കോടി

ശക്തെമായ മഴയാണ് സൗദിയില്‍ വ്യാഴാഴ്ച പെയ്തത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞത് മുതൽ ആകാശം മൂടിക്കെട്ടിയിരുന്നെങ്കിലും മഴ പെയ്ത് തുടങ്ങിയത് വൈകീട്ട് ആറോടെയാണ്. നഗരത്തിന്‍റെ ചില ഭാഗങ്ങളിൽ കോരിച്ചൊരിയുന്നത് പോലെയാണ് മഴ പെയ്തിറങ്ങിയത്. ചാറിപ്പോയ ഭാഗങ്ങളുമുണ്ട്. എന്നാൽ അതിശക്തമായ കാറ്റുവീശി. ഇടിമിന്നലുമുണ്ടായി. മഴപെയ്തതോടെ അന്തരീക്ഷത്തിന് തണുപ്പും കൂടിയിട്ടുണ്ട്. 

നഗരത്തിന്‍റെ വടക്കുഭാഗത്ത് റോഡുകളിൽ വെള്ളക്കെട്ടുകളുണ്ടായി. കാറുകൾ പോലുള്ള ചെറിയ വാഹനങ്ങളുടെ ടയറുകൾ മുങ്ങിപ്പോകും വിധം പലയിടങ്ങളിലും റോഡുകളിൽ വെള്ളം നിറഞ്ഞു. ഗതാഗതത്തിന് നേരിയ തടസ്സം അനുഭവപ്പെട്ടു. തണുപ്പിലേക്ക് രാജ്യത്തിെൻറ കാലാവസ്ഥ മാറുന്നതിെൻറ സൂചനയായി ഒരാഴ്ചയിൽ കൂടുതലായി പല ഭാഗങ്ങളിലും വ്യാപകമായ മഴ പെയ്യുന്നുണ്ടെങ്കിലും റിയാദിൽ നല്ല മഴയുണ്ടായത് വ്യാഴാഴ്ചയാണ്. മഴ കാണാൻ കാത്തിരുന്നവർക്ക് ഇത് നല്ല ആഘോഷവുമായി. 

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

Follow Us:
Download App:
  • android
  • ios