ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും രാജ്യത്തെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സികള്‍ നല്‍കുന്ന വാര്‍ത്തകള്‍ സ്വീകരിക്കണമെന്നും  മന്ത്രാലയം പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.

സലാല: സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ വേണ്ടത്ര വെന്റിലേറ്ററുകള്‍ ഇല്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ദോഫാര്‍ ഗവര്‍ണറേറ്റില്‍ വ്യാപിച്ചിരിക്കുന്ന കൊവിഡിനെ നേരിടാന്‍ ആരോഗ്യ മേഖല പൂര്‍ണമായും സജ്ജമാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ഈ മേഖലകളിലെ ആശുപതികളില്‍ വെന്റിലേറ്ററുകളുടെ ശേഷി വര്‍ധിപ്പിച്ച് കഴിഞ്ഞതായും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും രാജ്യത്തെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സികള്‍ നല്‍കുന്ന വാര്‍ത്തകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.