റിയാദ്: യമനില്‍ നിന്ന് ഹൂതി വിമതര്‍ സൗദിക്ക് നേരെ തൊടുത്തുവിട്ട നിരവധി ആളില്ലാ വിമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തതായി സൗദി സഖ്യസേന അറിയിച്ചു. ഇറാന്‍ നിര്‍മിത 'ഷാഹിദ് 129' ഡ്രോണ്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സൗദിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഹാനി അല്‍ സഫ്‍യാനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 'ഷാഹിദ് 129'ന് പുറമെ ഇറാന്‍ നിര്‍മിതമായ 'അബാബീല്‍ ഖസീഫ്' എന്ന ഡ്രോണ്‍ തകര്‍ക്കുന്നതും വീഡിയോ ക്ലിപ്പിലുണ്ട്. സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് യമനില്‍ നിന്ന് ഹൂതികള്‍ നിരന്തരം ആക്രമണം നടത്തുകയാണെന്ന്  സൗദി സഖ്യസേനാ വക്താവ് ആരോപിച്ചിരുന്നു. രണ്ട് തവണ സൗദി വിമാനത്താവളങ്ങളില്‍ വ്യോമ ആക്രമണമുണ്ടായി.

വീഡിയോ ദൃശ്യങ്ങള്‍ കാണാം...