സൈഡ് പ്ലീസ്! ചീറിപ്പായുന്ന കാറുകള്‍ക്കിടയില്‍ റോഡിലിറങ്ങി 'ഭീകരന്‍'; അമ്പരന്ന് യാത്രക്കാര്‍, സംഭവിച്ചത്...
വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ മുതലയെ പിടികൂടാനായി വന്യജീവി സംരക്ഷണ കേന്ദ്രത്തിന് കീഴിലുള്ള സംഘമെത്തി.

റിയാദ്: സൗദി അറേബ്യയില്‍ നിന്നുള്ള ഒരു അപൂര്‍വ്വ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചീറിപ്പാഞ്ഞ് വാഹനങ്ങള്‍ പോകുന്ന തിരക്കേറിയ റോഡില്‍ കൂടി ഇഴഞ്ഞുനീങ്ങുകയാണ് ഒരു കൂറ്റന്‍ മുതല.
കിഴക്കന്‍ സൗദിയിലെ അല്‍ ഖത്തീഫിലാണ് സംഭവം. റോഡ് മുറിച്ചു കടക്കുന്ന മുതലയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഖത്തീഫിലെ ദമ്മാം-ജുബൈല്‍ എക്സ്പ്രസ് റോഡിലാണ് മുതലയെ കണ്ടത്. ഇവിടെയുള്ള ഒരു മൃഗശാലയുടെ സമീപത്തെ പാലത്തിനടിയിലെ റോഡിലാണ് മുതലയെ കണ്ടത്. വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ മുതലയെ പിടികൂടാനായി വന്യജീവി സംരക്ഷണ കേന്ദ്രത്തിന് കീഴിലുള്ള സംഘമെത്തി. മുതലയ്ക്ക് ഏകദേശം മൂന്ന് മീറ്ററോളം നീളമുണ്ടായിരുന്നു. പൊലീസുമായി ഏകോപിപ്പിച്ചാണ് മുതലയെ പിടികൂടിയതെന്ന് ഖത്തീഫ് മുന്‍സിപ്പാലിറ്റി അറിയിച്ചു. മുന്‍കരുതലെന്ന നിലയില്‍ മുതല പുറത്തുചാടിയതായി സംശയിക്കുന്ന പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണെന്നും മുന്‍സിപ്പാലിറ്റി പറഞ്ഞു. മുതലയെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മടങ്ങുന്നതിനായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.
Read Also - ഇ-ബിസിനസ് വിസിറ്റ് വിസ ഇനി മുഴുവൻ രാജ്യങ്ങൾക്കും; നടപടിക്രമങ്ങള്‍ ഏറ്റവും എളുപ്പം, ഓൺലൈനായി ലഭിക്കും
ആദ്യമായി തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള സർവീസുമായി എയർലൈൻ; വിവിധ രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി സൗകര്യം
ക്വാലാലംപൂർ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് സർവീസ് പ്രഖ്യാപിച്ച് മലേഷ്യ എയർലൈൻസ്. നവംബർ ഒമ്പത് മുതലാണ് മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് ആരംഭിക്കുക. ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.
ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകളാണ് ഉള്ളത്. ആദ്യം ഞായർ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. ഇതാദ്യമായാണ് മലേഷ്യ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തുന്നത്. രാത്രി 11 മണിക്ക് എത്തുന്ന വിമാനം അർദ്ധരാത്രി 12ന് തിരിച്ചുപോകും.
ഓസ്ട്രേലിയ, ന്യൂസിലാൻഡ്, നോർത്ത് അമേരിക്ക, ചൈന, ഹോങ്കോങ്, വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി സൗകര്യവുമുണ്ട്. ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസ് യാത്രാസൗകര്യം വേണമെന്ന ആവശ്യം ഐടി കമ്പനികൾ ഉൾപ്പെടെ വളരെ കാലമായി ഉന്നയിക്കുന്നുണ്ടായിരുന്നു. ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മലേഷ്യയിൽ ജോലി ചെയ്യുന്ന തെക്കൻ തമിഴ്നാട്ടുകാർക്കും സർവീസ് പ്രയോജനപ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...