ലൈക്ക് ബട്ടൺ അടിച്ചുപൊട്ടിച്ച് വൈറലായി വീഡിയോ, ദുബൈ ടു കേരളം പറന്നെത്തിയ കിടിലൻ സര്‍പ്രൈസിന് ലൈക്കോട് ലൈക്ക്!
ദുബൈയിൽ നിന്ന് കേരളത്തിലെത്തിയ എയര്‍ഹോസ്റ്റസ് വീടിന് മുമ്പില്‍ നിന്ന് സംസാരിക്കുന്നതും അകത്തേക്ക് കയറുമ്പോഴുള്ള സര്‍പ്രൈസുമാണ് വീഡിയോയിലുള്ളത്.

തിരുവനന്തപുരം: സോഷ്യൽ മീഡിയയില്‍ വൈറലാകുകയാണ് ഹൃദയം കവരുന്ന ഒരു സ്നേഹബന്ധത്തിന്‍റെ വീഡിയോ. എത്ര അകലെ ആയിരുന്നാലും ഹൃദയം കൊണ്ട് അടുത്ത് നില്‍ക്കുന്ന പ്രിയപ്പെട്ടവര്‍ എല്ലാവര്‍ക്കുമുണ്ട്. അവരുടെ സന്തോഷം കാണാന്‍ വേണ്ടി പല സര്‍പ്രൈസുകളും നല്‍കുന്നവരുമുണ്ട്. അത്തരത്തിലൊരു സര്‍പ്രൈസ് വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്.
ദുബൈയുടെ അഭിമാനമായ, എമിറേറ്റ്സ് എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസായ മലയാളി യുവതി തന്‍റെ മുത്തശ്ശിയുടെ ജന്മദിനത്തിന് നാട്ടിലെ വീട്ടില്‍ നേരിട്ടെത്തി സര്‍പ്രൈസ് നല്‍കുന്നതാണ് വീഡിയോയില്‍. ജനുവരി ആറിന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്. എമിറേറ്റ്സ് എയര്‍ലൈന്‍സിന്‍റെ യൂണിഫോമിലെത്തിയ ഈ മലയാളി സുന്ദരി തന്‍റെ ഉമ്മൂമ്മയുടെ ജന്മദിനമാണ് ഇന്നെന്നും നാട്ടിലെ വീടിന് മുമ്പിലാണ് നില്‍ക്കുന്നതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് വീട്ടിലേക്ക് കയറിയ യുവതിയെ കണ്ടപ്പോഴുള്ള ഉമ്മൂമ്മയുടെ സന്തോഷവും വാത്സല്യവും വീഡിയില്‍ കാണാം.
Read Also - 'പ്രാങ്ക് കോൾ ആണെന്ന് കരുതി', 25 വർഷം മരുഭൂമിയിലെ ചൂടേറ്റ് കുടുംബം പുലർത്തി; നാട്ടിലെത്തിയപ്പോൾ വമ്പൻ ഭാഗ്യം
എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായ മലയാളി യുവതി സൈനബ് റോഷ്ന പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ നിരവധി പേര്‍ കണ്ടു. ഇന്‍സ്റ്റഗ്രാമില്‍ 81000ത്തിലേറെ ഫോളോവേഴ്സും സൈനബിനുണ്ട്. തന്‍റെ ഉമ്മൂമ്മയുടെ കഴിഞ്ഞ ജന്മദിനത്തിന് യൂണിഫോം ധരിച്ച് വീഡിയോ കോള്‍ ചെയ്താണ് സൈനബ് സര്‍പ്രൈസ് നല്‍കിയത്. അന്ന് ആദ്യമായി തന്നെ യൂണിഫോമില്‍ കണ്ടപ്പോഴുള്ള മുത്തശ്ശിയുടെ സന്തോഷവും സൈനബ് ഇന്‍സ്റ്റഗ്രമില്‍ പങ്കുവെച്ചിരുന്നു.