ഏറെ സന്തോഷത്തോടെ കുഞ്ഞിനെ എടുത്ത സുരക്ഷാ സൈനികന്‍ കുട്ടിയെ ലാളിക്കുകയും തീര്‍ത്ഥാടക കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കുന്നത് വരെ കാത്തിരിക്കുകയുമായിരുന്നു.

മക്ക: ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് പരിസമാപ്തി കുറിക്കവേ മനോഹരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്. ഒരു കുഞ്ഞിനെ ലാളിക്കുന്ന സുരക്ഷാ സൈനികനാണ് വീഡിയോയിലുള്ളത്. കല്ലേറ് കര്‍മ്മം നിര്‍വഹിക്കുന്നതിനിടെ ഒരു തീര്‍ത്ഥാടകയുടെ കുഞ്ഞിനെ സുരക്ഷാ സൈനികന്‍ എടുക്കുന്നതും ലാളിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

തനിക്ക് പ്രയാസരഹിതമായി കല്ലേറ് കര്‍മ്മം നിര്‍വഹിക്കുന്നതിനായി കുഞ്ഞിനെ അല്‍പ്പനേരെ എടുക്കാന്‍ തീര്‍ത്ഥാടക അവരുടെ സമീപത്തുണ്ടായിരുന്ന സുരക്ഷാ സൈനികനോട് അപേക്ഷിക്കുകയായിരുന്നു. ഏറെ സന്തോഷത്തോടെ കുഞ്ഞിനെ എടുത്ത സുരക്ഷാ സൈനികന്‍ കുട്ടിയെ ലാളിക്കുകയും തീര്‍ത്ഥാടക കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കുന്നത് വരെ കാത്തിരിക്കുകയുമായിരുന്നു.

Read Also -  ഒറ്റനോട്ടത്തിൽ തലകുനിച്ചിരിക്കുന്ന ആൾ, പക്ഷെ സംഭവം അതീവ ഗൗരവമുള്ളതാണ്, ഈ ചിത്രം മാത്രം മതി, സൗദിയിലെ ചൂടറിയാൻ

കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കിയ ശേഷം തീര്‍ത്ഥാടക കുഞ്ഞിനെ സുരക്ഷാ സൈനികന്‍റെ കയ്യില്‍ നിന്ന് തിരികെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോ അല്‍അറബിയ ചാനല്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. 

Scroll to load tweet…