വിസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ക്കുള്ള പ്രതിദിന പിഴ 50 ദിര്‍ഹവുമാക്കി. 

അബുദാബി: യുഎഇ വിസയ്ക്കുള്ള ഡിപ്പോസിറ്റ് തുക ഉയര്‍ത്തി. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വിസ ഹോള്‍ഡ് ചെയ്യുന്നതിന് 2500 ദിര്‍ഹം ആയിരുന്നത് 5000 ദിര്‍ഹമാക്കി ഉയര്‍ത്തി.

പാര്‍ട്ണര്‍/ഇന്‍വെസ്റ്റര്‍ വിസക്കാര്‍ കുടുബാംഗങ്ങളെയും ഗാര്‍ഹിക തൊഴിലാളികളെയും സ്പോണ്‍സര്‍ ചെയ്യുന്നതിന് 1500 ദിര്‍ഹം ആയിരുന്നത് 3000 ദിര്‍ഹമാക്കി വര്‍ധിപ്പിച്ചു. മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതില് 5000 ദിര്‍ഹമാക്കി. നിലവില്‍ ഇത് 2000 ദിര്‍ഹം ആയിരുന്നു. വിസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ക്കുള്ള പ്രതിദിന പിഴ 50 ദിര്‍ഹവുമാക്കി. 

യുഎഇയില്‍ ജോലി നഷ്ടമായാലും പ്രവാസികള്‍ക്ക് മൂന്ന് മാസം വരെ ശമ്പളം; പദ്ധതിയുടെ വിവരങ്ങള്‍ ഇങ്ങനെ

അബുദാബി: യുഎഇയില്‍ ജോലി നഷ്ടമായാലും മൂന്ന് മാസം വരെ ശമ്പളം ഉറപ്പുവരുത്തുന്ന അണ്‍എംപ്ലോയ്‍മെന്റ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് 2023 ജനുവരി ഒന്ന് മുതല്‍ തുടക്കമാവുമെന്ന് അധികൃതര്‍. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും പദ്ധതിയില്‍ അംഗമാവാം.യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്‍ഷുറന്‍സ് സ്‍കീം നടപ്പാക്കാന്‍ പോകുന്നത്. ആദ്യത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവരാണ് ഉള്‍പ്പെടുന്നത്. ഇവര്‍ ഒരു മാസം അഞ്ച് ദിര്‍ഹം വീതം പ്രതിവര്‍ഷം 60 ദിര്‍ഹമായിരിക്കും ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കേണ്ടത്.

Read More -  ദുബൈയില്‍ 1600 കോടിയുടെ സ്വത്ത് കേസ് തള്ളി; വിധവയായ പ്രവാസി വനിത കോടതിയില്‍ പരാജയപ്പെട്ടു

രണ്ടാമത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവരാണ് ഉള്‍പ്പെടുക. ഇവര്‍ മാസം 10 ദിര്‍ഹം വെച്ച് വര്‍ഷത്തില്‍ 120 ദിര്‍ഹം പ്രീമിയം അടയ്ക്കണം. വാര്‍ഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അതുമല്ലെങ്കില്‍ ഓരോ മാസമായോ പ്രീമിയം അടയ്ക്കാനുള്ള അവസരമുണ്ടാകും. ഈ ഇന്‍ഷുറന്‍സ് പോളിസിക്ക് മൂല്യവര്‍ദ്ധിത നികുത ബാധകമാണ്. പ്രീമിയം തുക ഓരോ ജീവനക്കാരനും സ്വന്തം നിലയ്ക്ക് അടയ്ക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഇതിന്റെ അധിക ബാധ്യത സ്ഥാപനങ്ങളുടെ മേല്‍ വരില്ല.

Read More - വ്യാജ അക്കൗണ്ട് വഴി പാക് പൗരന്റെ പണം തട്ടിയ കേസ്; ചെയ്യാത്ത കുറ്റത്തിന് പ്രവാസി മലയാളി ജയിലില്‍