ഖത്തറിന്റെ ടൂറിസം വിശേഷങ്ങൾ അതിവേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് വാട്സാപ്പ് ചാനല്‍ തുടങ്ങിയത്.
ദോഹ: യാത്രക്കാർ, സന്ദർശകർ, താമസക്കാർ ഉൾപ്പെടെ എല്ലാവരിലേക്കും ഖത്തറിന്റെ ടൂറിസം വിശേഷങ്ങൾ അതിവേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി വാട്സാപ് ചാനൽ ആരംഭിച്ച് വിസിറ്റ് ഖത്തർ. ഖത്തറിലേക്ക് വിനോദ സഞ്ചാരത്തിനായി പുറപ്പെടാൻ ഒരുങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാക്കാനും വിനോദ സഞ്ചാരം കൂടുതൽ സ്മാർട്ടാക്കാനും വാട്സാപ് ചാനലിലൂടെ കഴിയും.
ഖത്തറിലെ വിവിധ ടൂറിസം പരിപാടികൾ, കലാ-സാംസ്കാരിക ആഘോഷങ്ങൾ ഉൾപ്പെടെ സുപ്രധാന പരിപാടികളുടെയെല്ലാം പുതിയ വിവരങ്ങൾ ഇതിലൂടെ അതിവേഗം എല്ലാവരിലേക്കുമെത്തിക്കാൻ സാധിക്കും. വിസിറ്റ് ഖത്തറിന്റെ ഔദ്യോഗിക പേജിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ ലിങ്ക് വഴിയോ ഈ ചാനലിൽ പ്രവേശിക്കാം. നിലവിൽ ഔദ്യോഗിക വെബ്സൈറ്റ്, എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലും ഏറ്റവും പുതിയ അപ്ഡേഷനുകളുമായി ഖത്തർ ടൂറിസം സജീവമാണ്.


