ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയായാണ് യുഎസിൽ നിന്നുള്ള കർദിനാളായ റോബർട്ട് പെർവോസ്റ്റി തിരഞ്ഞെടുക്കപ്പെട്ടത്.
ദോഹ: കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി ആശംസകളറിയിച്ച് സന്ദേശമയച്ചു. ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ താനിയും മാർപാപ്പയ്ക്ക് അഭിനന്ദന സന്ദേശമയച്ചു. ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയായാണ് യുഎസിൽ നിന്നുള്ള കർദിനാളായ റോബർട്ട് പെർവോസ്റ്റി തിരഞ്ഞെടുക്കപ്പെട്ടത്. യുഎസിൽ നിന്നുള്ള ആദ്യ പോപ്പുകൂടിയായ റോബർട്ട് പെർവോസ്റ്റ് ലിയോ പതിനാലാമൻ എന്ന പുതിയ പേര് സ്വീകരിച്ചിരുന്നു.


