ഈ സംവിധാനം വഴി വാഹനം ഉള്ളവർക്ക് വിസിറ്റ് വിസയിൽ വന്നവർക്ക് താൽക്കാലികമായി കൈമാറാൻ സാധിക്കും. ഇതുവരെ സൗദിയിലെ ഇഖാമയുള്ളവര്‍ക്ക് മാത്രമേ വാഹനം കൈമാറാന്‍ അബ്ശിറില്‍ സൗകര്യമുണ്ടായിരുന്നുള്ളൂ.

റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസയിലെത്തുന്ന വിദേശികള്‍ക്ക് വാഹനങ്ങൾ വാടകക്കോ മറ്റുള്ളവരിൽ നിന്ന് താത്കാലികമായോ എടുക്കാം. ഇതിനായി സൗദി പാസ്പോർട്ട് (ജവാസത്) ഡയറക്ടറേറ്റിന്റെ അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ സൗകര്യമേര്‍പ്പെടുത്തിയതായി പൊതുസുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ അല്‍ബസ്സാമി അറിയിച്ചു. 

ഈ സംവിധാനം വഴി വാഹനം ഉള്ളവർക്ക് വിസിറ്റ് വിസയിൽ വന്നവർക്ക് താൽക്കാലികമായി കൈമാറാൻ സാധിക്കും. ഇതുവരെ സൗദിയിലെ ഇഖാമയുള്ളവര്‍ക്ക് മാത്രമേ വാഹനം കൈമാറാന്‍ അബ്ശിറില്‍ സൗകര്യമുണ്ടായിരുന്നുള്ളൂ. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വാഹനം സന്ദര്‍ശന വിസയിലുളളവര്‍ക്ക് അബ്ശിര്‍ വഴി നടപടികള്‍ പൂര്‍ത്തിയാക്കി ഓടിക്കാന്‍ നല്‍കാവുന്ന വിധത്തിലാണ് പുതിയ സംവിധാനം. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി സ്ഥാപിക്കാനും സ്‌പെഷ്യല്‍ നമ്പറുകള്‍ക്ക് അപേക്ഷിക്കാനും നമ്പര്‍ പ്ലേറ്റുകള്‍ മോഷണം പോയാലും നഷ്ടപ്പെട്ടാലും അപേക്ഷ നല്‍കാനും അബ്ശിര്‍ വഴി ഇനി മുതല്‍ സാധിക്കും.

Read More - യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

സൗദിയിൽ മഴയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് സല്‍മാന്‍ രാജാവ്

റിയാദ്: സൗദി അറേബ്യയിൽ മഴക്കുവേണ്ടി പ്രാർത്ഥിക്കാൻ സൽമാൻ രാജാവിന്റെ ആഹ്വാനം. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വരുന്ന വ്യാഴാഴ്ച മഴക്ക് വേണ്ടി നിസ്‌കരിക്കാനും പ്രാര്‍ഥിക്കാനുമാണ് ആഹ്വാനം.

എല്ലാ വിശ്വാസികളും പാപങ്ങളില്‍ പശ്ചാത്തപിക്കുകയും ദിക്‌റുകളും പ്രാർത്ഥനകളും ദാനധര്‍മ്മങ്ങളും വര്‍ധിപ്പിക്കുകയും പ്രവാചക ചര്യക്കനുസരിച്ച് ജീവിതം കെട്ടിപ്പടുക്കുകയും വേണം. അല്ലാഹുവിന്റെ കാരുണ്യം നാടിനും ജനതക്കും വര്‍ഷിക്കട്ടെയെന്നും സൗദി റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ രാജാവിന്റെ ആഹ്വാനത്തിൽ പറഞ്ഞു. 

Read More -  ഔദ്യോഗിക രേഖകളൊന്നുമില്ല; ആശുപത്രി മോർച്ചറിയിൽ രണ്ടര മാസം അജ്ഞാതമായി കിടന്നത് ഇന്ത്യാക്കാരന്റെ മൃതദേഹം

ഖത്തറില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തിയിരുന്നു. രാജ്യത്ത് സമൃദ്ധമായി മഴ ലഭിക്കുന്നതിന് വേണ്ടി നടത്തിയ പ്രത്യേക ഇസ്തിസ്ഖ പ്രാര്‍ത്ഥനയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുത്തു. അല്‍ വജ്ബ പാലസിലെ പ്രാര്‍ത്ഥനാ ഗ്രൗണ്ടില്‍ നടന്ന മഴ പ്രാര്‍ത്ഥനയിലാണ് പൗരന്മാര്‍ക്കൊപ്പം അമീറും പങ്കെടുത്തത്.