അബുദാബി: കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടുന്നതിനാല്‍ റോഡുകളില്‍ ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണി മുതല്‍ രാവിലെ 10 മണിവരെയാണ് മുന്നറിയിപ്പ്. രാജ്യത്ത് പൊതുവെ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ഞായറാഴ്ചയും സമാനമായ തരത്തില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്.