വെള്ളിയാഴ്ച രാത്രി 8 മണി മുതൽ 12 മണിക്കൂർ വരെയായിരിക്കും അറ്റകുറ്റപ്പണി നടക്കുക

കുവൈത്ത് സിറ്റി: ദോഹ വാട്ടർ ഡിസ്ട്രിബ്യൂഷൻ കോംപ്ലക്സിൽ വെള്ളിയാഴ്ച രാത്രി 8 മണി മുതൽ 12 മണിക്കൂർ ജലവിതരണ ശൃംഖലയിൽ അറ്റകുറ്റപ്പണി നടത്തുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. അൽ-അർദിയ, സബാഹ് അൽ-നാസർ, അൽ-റെഹാബ്, ഇഷ്ബിലിയ, ജലീബ് അൽ-ഷുയൂഖ്, അൽ-ഫർദൗസ് എന്നീ പ്രദേശങ്ങളിൽ താൽക്കാലികമായി ശുദ്ധജലക്ഷാമം അനുഭവപ്പെടും. അറ്റകുറ്റപ്പണി കാലയളവിൽ ഉപഭോക്താക്കൾ നൽകുന്ന സഹകരണത്തിന് മന്ത്രാലയം നന്ദി അറിയിച്ചു. ജലവിതരണം തടസ്സപ്പെട്ടാൽ "152" എന്ന ഏകീകൃത കോൾ സെന്ററുമായി ബന്ധപ്പെടാൻ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം