Asianet News MalayalamAsianet News Malayalam

ഒമാനിൽ കാലാവസ്ഥാ മുന്നറിയിപ്പ്; തിങ്കളാഴ്ച മുതൽ ജാഗ്രത പാലിക്കണം

മഴ ശക്തമായാൽ വാദികൾ നിറ‌ഞ്ഞൊഴുകാനും പെട്ടെന്നുള്ള പ്രളയമുണ്ടാകാനും സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

Weather warning announced in Oman as chances for rain predicted in Northern governorates
Author
First Published Aug 3, 2024, 1:09 AM IST | Last Updated Aug 3, 2024, 1:09 AM IST

മസ്കത്ത്: ഒമാനിൽ തിങ്കളാഴ്ച മുതൽ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് നാഷണൽ മൾട്ടി ഹസാർഡ്സ് ഏർലി വാണിങ് സെന്റർ. രാജ്യത്തെ വടക്കൻ ഗവ‍ർണറേറ്റുകളിൽ വിവിധ തീവ്രതയിലുള്ള ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. ഒപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്.

തിങ്കളാഴ്ച മുതൽ ഏതാനും ദിവസത്തേക്ക് മഴ പ്രതീക്ഷിക്കാമെന്ന് നാഷണൽ മൾട്ടി ഹസാർഡ്സ് ഏർലി വാണിങ് സെന്റർ വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. മഴ ശക്തമായാൽ വാദികൾ നിറ‌ഞ്ഞൊഴുകാനും പെട്ടെന്നുള്ള പ്രളയമുണ്ടാകാനും സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. കാലാവസ്ഥാ സ്ഥിതിയിൽ വരും ദിവസങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ നാഷണൽ മൾട്ടി ഹസാർഡ്സ് ഏർലി വാണിങ് സെന്റർ നിരിക്ഷിച്ചു വരികയാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാവുന്ന മുറയ്ക്ക് അധികൃതർ പൊതുജനങ്ങളെ അറിയിക്കും. ബുള്ളറ്റിനുകളും റിപ്പോർട്ടുകളും ജനങ്ങൾ ശ്രദ്ധിക്കണമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം 

Latest Videos
Follow Us:
Download App:
  • android
  • ios