പകല്‍ സമയങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുന്നത്

ദോഹ: വാരാന്ത്യത്തിൽ ഖത്തറിന്റെ മിക്ക ഭാ​ഗങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്. മേഘാവൃതമായ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുന്നത്. പകൽ സമയങ്ങളിൽ ഇടത്തരം ചൂടും രാത്രി സമയങ്ങളിൽ തണുപ്പും അനുഭവപ്പെടും. കാറ്റിന് ശക്തിയേറുമെന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

തീരദേശ മേഖലകളിൽ തെക്കു കിഴക്ക് മുതൽ വടക്കു കിഴക്ക് വരെ മണിക്കൂറിൽ 10 മുതൽ 20 കിലോ മീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ചിലയിടങ്ങളിൽ 25 കിലോമീറ്റർ വേ​ഗതയിലും കാറ്റ് വീശാം. രാജ്യത്തിന്റെ ചില ഭാ​ഗങ്ങളിൽ ഇന്ന് നേരിയ തോതിൽ മഴ ലഭിച്ചിരുന്നു. ഇനി രാജ്യത്തെ തണുത്ത കാലാവസ്ഥയ്ക്ക് അവസാനമാകുമെന്നും താപനില ക്രമാതീതമായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

read more: ചെക്ക്‌പോസ്റ്റിലൂടെ കടക്കാൻ ശ്രമം, പൊലീസിനെ കണ്ട് പേടിച്ച് ഓടാൻ നോക്കി; കാറ് പരിശോധിച്ചപ്പോൾ 200 കുപ്പി ചാരായം