ഈ സേവനത്തിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. വിമാനങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ഇതിലൂടെ ലഭ്യമാവും.

റിയാദ്: വാട്‌സ് ആപ്പിലൂടെ റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ വിവരങ്ങള്‍ അറിയാന്‍ സൗകര്യം. വാട്‌സ് ആപ്പിലൂടെ അന്വേഷണം നടത്തുന്ന യാത്രക്കാര്‍ക്ക് ഉടനടി മറുപടി ലഭിക്കും. വരുന്നതും പോകുന്നതുമടക്കം വിമാന സര്‍വിസുകളുടെ എല്ലാ വിവരങ്ങളും ഇങ്ങനെ അറിയാന്‍ സാധിക്കും.

ഈ സേവനത്തിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. വിമാനങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ഇതിലൂടെ ലഭ്യമാവും. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍, രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അറിയാം.

സൗദിയില്‍ ട്രെയിനുകളോടിക്കാന്‍ 31 വനിതാ ലോക്കോ പൈലറ്റുമാര്‍

നഷ്ടപ്പെട്ട ബാഗേജ് റിപ്പോര്‍ട്ട് ചെയ്യാനും വിമാനത്താവളത്തില്‍ നിന്നുള്ള മറ്റു സേവനങ്ങള്‍ ലഭിക്കാനും ഇതു സഹായിക്കും. ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹാവും ഇതിലൂടെ ലഭിക്കും. +966 9200 20090 എന്ന നമ്പറിലാണ് റിയാദ് എയപ്പോര്‍ട്ട് വാട്‌സ് ആപ്പ് സേവനം ലഭിക്കുക. രാവിലെ എട്ട് മുതല്‍ രാത്രി 11.59 വരെ വാട്‌സ് ആപ് സേവനം ലഭിക്കും.

ഹൈവേകളിൽ അടുത്ത വർഷംടോൾ ഏർപ്പെടുത്തുമെന്ന വാർത്ത തള്ളി സൗദി ഗതാഗത മന്ത്രാലയം

റിയാദ്: സൗദിയിലെ ഹൈവേകളിൽ അടുത്ത വർഷം ടോള്‍ ഏര്‍പ്പെടുത്തുമെന്ന രീതിയിലുള്ള മാധ്യമ വാർത്തകളും സാമൂഹിക മാധ്യമങ്ങളിലെ പ്രചരണങ്ങളും തള്ളി സൗദി ഗതാഗത മന്ത്രാലയം. രാജ്യത്ത് ഒരു റോഡിലും അത്തരത്തിൽ ഒരു ഫീസും ടോളും ഏർപ്പെടുത്താൻ യാതൊരു ആലോചനയുമില്ലെന്നും ഗതാഗത മന്ത്രാലയ വക്താവ് അറിയിച്ചു.

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധന ശക്തം; ഒരാഴ്ചക്കിടെ പിടിയിലായത് 14,509 പേര്‍

സൗദി പൊതു ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്നു പറഞ്ഞാണ്, സൗദി അറേബ്യയില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത ചില മാധ്യമങ്ങൾ വ്യാഴാഴ്ച രാത്രി മുതൽ പ്രചരിപ്പിക്കാൻ തുടങ്ങിയത്. പ്രധാന ഹൈവേകളിലാവും ടോള്‍ ഏര്‍പ്പെടുത്തുകയെന്നും റോഡ് നിർമാണത്തിലും ടോൾ പിരിവലും സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇത് സംബന്ധിച്ചുള്ള പ്രചരണങ്ങള്‍ സജീവമായി. എന്നാല്‍ യഥാർഥ ഉറവിടങ്ങളില്‍ നിന്നുള്ള വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും പാടുള്ളൂ എന്ന് സൗദി ഗതഗാത മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നൽകി.