വെള്ളിയാഴ്ച ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും നീളമേറിയ രാത്രിയുമായിരുന്നു. 

ദോഹ: ഖത്തറില്‍ ശൈത്യകാലത്തിന് തുടക്കമായെന്ന് കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ചയാണ് ശൈത്യത്തിന് തുടക്കം കുറിച്ചുള്ള അയനകാലത്തിന് ആരംഭമായതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശരത്കാലത്തിന് അവസാനം കുറിച്ച് ശൈത്യകാലത്തിന് തുടക്കമിട്ടാണ് അയനകാലം എത്തുക. അതേസമയം വെള്ളിയാഴ്ച ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും നീളമേറിയ രാത്രിയുമായിരുന്നു. 

Read Also - ആകെ നാല് ദിവസം അവധി; ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് ഷാര്‍ജ

അതേസമയം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഇടംപിടിച്ചു. ട്രാവല്‍ ഡാറ്റാ പ്രൊവൈഡര്‍മാരായ ഒഎജിയുടെ പുതിയ റിപ്പോര്‍ട്ടില്‍ ആദ്യ പത്തിലാണ് ഹമദ് വിമാനത്താവളം ഇടം നേടിയത്.

10 പേരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഹമദ് വിമാനത്താവളം. ഒന്നാം സ്ഥാനത്തുള്ളത് ദുബൈയാണ്. 2019ലെ റാങ്കിങ്ങില്‍ 13-ാം സ്ഥാനത്തായിരുന്നു ഹമദ് വിമാനത്താവളം. വണ്‍വേ എയര്‍ലൈന്‍ ശേഷി കണക്കിലെടുത്താണ് റാങ്കിങ് തയ്യാറാക്കിയത്. ലണ്ടന്‍ ഹീത്രൂ, സിംഗപ്പൂര്‍ ചാങ്ങി വിമാനത്താവളം എന്നിവയാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Read Also - ദുബൈയില്‍ കെട്ടിടത്തില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

ഒമാന്‍ കടലില്‍ ചരക്ക് കപ്പലിന് തീപിടിച്ചു; 11 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

മസ്‌കറ്റ്: ഒമാന്‍ കടലില്‍ ചരക്കുമായി പോയ കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് ചരക്കുമായി പോയ കപ്പലിനാണ് തീപിടിച്ചത്.

ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹാസിക് നിയാബത്ത് മേഖലയില്‍ വെച്ചാണ് തീപിടിത്തമുണ്ടായത്. കപ്പലില്‍ 11 ജീവനക്കാരാണ് ഉണ്ടായിരുന്നത്. 11 ഇന്ത്യക്കാരെയും ഒമാനികള്‍ രക്ഷപ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഒരാള്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുണ്ട്. മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി കരക്കെത്തിക്കുകയും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...