കുടുംബ പ്രശ്നങ്ങൾ പരിഹരിക്കൽ, മന്ത്രവാദം, ഭാഗ്യം കൊണ്ടുവരിക്കൽ, ആഗ്രഹങ്ങൾ പൂർത്തിയാക്കൽ തുടങ്ങിയ കാര്യങ്ങളിൽ കഴിവുണ്ടെന്നു പറഞ്ഞ് ഇരകളെ കബിളിപ്പിച്ച് ഈ വനിത പണം തട്ടിയെടുക്കുന്നുവെന്ന രഹസ്യവിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ മന്ത്രവാദം, അഭിചാരം, ഭാവി പ്രവചനം എന്നിവയുടെ മറവിൽ പൗരന്മാരിൽ നിന്നും വലിയ തുക തട്ടിയെടുത്ത സ്വദേശി വനിതയെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ക്രിമിനൽ അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കൽ, മന്ത്രവാദം, ഭാഗ്യം കൊണ്ടുവരിക്കൽ, ആഗ്രഹങ്ങൾ പൂർത്തിയാക്കൽ തുടങ്ങിയ കാര്യങ്ങളിൽ കഴിവുണ്ടെന്നു പറഞ്ഞ് ഇരകളെ കബിളിപ്പിച്ച് ഈ വനിത പണം തട്ടിയെടുക്കുന്നുവെന്ന രഹസ്യവിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

തുടർന്ന് അന്വേഷണസംഘം മംഗഫ് പ്രദേശത്തെ പ്രതിയുടെ താമസസ്ഥലത്ത് നിന്ന് ഇവരെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ മന്ത്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വസ്തുക്കൾ, ഔഷധച്ചെടികൾ, കല്ലുകൾ തുടങ്ങി വിവിധ സാധനങ്ങൾ കണ്ടെത്തി. ഇവ പിടിച്ചെടുക്കുകയും പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് നിയമനടപടികൾക്കായി കൈമാറുകയും ചെയ്തു.