പൊലീസുകാര്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വസ്‍ത്രങ്ങളുരിഞ്ഞ് റോഡില്‍ എറിയുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്‍തു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ നടുറോഡില്‍ വസ്ത്രമുരിഞ്ഞ് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‍തു. പിടിയിലായത് ആഫ്രിക്കക്കാരിയാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പൊതു നിരത്തില്‍ വെച്ച് ഇവര്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.
ഒരു പൊതുസ്ഥലത്ത് വെച്ച് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പബ്ലിക് സെക്യൂരിറ്റി സെക്ടറില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. പൊലീസുകാര്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വസ്‍ത്രങ്ങളുരിഞ്ഞ് റോഡില്‍ എറിയുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്‍തു. പൊതുസ്ഥലത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിനും മര്യാദവിട്ടുള്ള പെരുമാറ്റത്തിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തു. സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി യുവതിയെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
കുവൈത്ത് തുറമുഖം വഴി വന്‍ മയക്കുമരുന്ന് കടത്ത്; പിടികൂടിയത് 50 ലക്ഷം ലഹരി ഗുളികകള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ തുറമുഖം വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. മൂന്ന് കണ്ടെയ്നറുകളില്‍ നിന്നായി 50 ലക്ഷം കാപ്റ്റഗണ്‍ ഗുളികകളാണ് പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അബ്ദുല്‍ ലത്തീഫ് അല്‍ ബര്‍ജാസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
Read more: വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ ഒരാഴ്ചയ്‍ക്കിടെ പിടിയിലായത് 13,702 പ്രവാസികൾ
സിറിയയില്‍ നിന്ന് പാകിസ്ഥാന്‍ വഴി കുവൈത്തിലെ ശുവൈഖ് തുറമുഖത്ത് എത്തിച്ച ലഹരിമരുന്ന് അവിടെ വെച്ച് പിടിച്ചെടുക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് മൂന്ന് കണ്ടെയ്നറുകളും പരിശോധിക്കാനുള്ള അനുവാദം വാങ്ങിയിരുന്നു. ആകെ 80 ലക്ഷം കുവൈത്തി ദിനാര്‍ വിലമതിക്കുന്ന 50 ലക്ഷം ലഹരി ഗുളികകളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
