ഒരു യുവതിക്ക് നെഞ്ചുവേദനയും രക്തസ്രാവവും അനുഭവപ്പെടുന്നതായി അറിയിച്ച് നാഷണല്‍ ആംബുലന്‍സ് സര്‍വീസിന് ലഭിച്ച ഫോണ്‍ കോളാണ് ഈ സംഭവം അധികൃതരുടെ  ശ്രദ്ധയില്‍പ്പെടുത്തിയത്.

ഷാര്‍ജ: ഗര്‍ഭച്ഛിദ്രം നടത്തി മൃതദേഹം ചവറ്റുകുട്ടയില്‍ തള്ളിയ കേസില്‍ യുവതി ഷാര്‍ജയില്‍ അറസ്റ്റില്‍. മുപ്പതുകാരിയായ ഇന്തോനേഷ്യന്‍ യുവതിയാണ് അറസ്റ്റിലായത്. എട്ട് മാസം ഗര്‍ഭിണിയായിരുന്നു ഇവര്‍.

ഷാര്‍ജയിലെ അല്‍ മജാസ് ഏരിയയാണ് സംഭവം. ഒരു യുവതിക്ക് നെഞ്ചുവേദനയും രക്തസ്രാവവും അനുഭവപ്പെടുന്നതായി അറിയിച്ച് നാഷണല്‍ ആംബുലന്‍സ് സര്‍വീസിന് ലഭിച്ച ഫോണ്‍ കോളാണ് ഈ സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പാരാമെഡിക്കല്‍ സംഘം യുവതിയെ ആശുപത്രിയിലെത്തിച്ചു.

പിന്നീട് ഇക്കാര്യം അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസ് സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും ഉപേക്ഷിച്ച ഭ്രൂണം ചവറ്റുകുട്ടയില്‍ നിന്ന് കണ്ടെത്തുകയുമായിരുന്നു. ഏഷ്യന്‍ രാജ്യക്കാരനായ കാമുകനുമായി ഒന്നിച്ചായിരുന്നു താമസിച്ചതെന്ന് യുവതി സമ്മതിച്ചു. സംഭവത്തിൽ ഷാർജ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Also - പ്രവാസികളേ ഈ അവസരം പാഴാക്കിയാല്‍ വലിയ വില നല്‍കേണ്ടി വരും; പിഴയും ശിക്ഷയും ഒഴിവാകും, പൊതുമാപ്പിന് തുടക്കമായി

റമദാനിൽ ആഹാരം തയ്യാറാക്കുന്നതിൽ തര്‍ക്കം, വാക്കേറ്റം കലാശിച്ചത് കൊലപാതകത്തിൽ; ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു

അമ്മാന്‍: റമദാനില്‍ ഭക്ഷണം തയ്യാറാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ജോര്‍ദാനിലാണ് സംഭവം. തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 

തെക്കന്‍ അമ്മാനില്‍ ദമ്പതികളുടെ വീട്ടിലായിരുന്നു സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. റമദാന്‍ വ്രതാരംഭത്തിന് ഒരു ദിവസം മുമ്പായിരുന്നു വാക്കുതര്‍ക്കം ഉണ്ടായത്. റമദാനില്‍ ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ഭര്‍ത്താവിന്‍റെ കുത്തേറ്റ യുവതി മരിച്ചു. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടി. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വന്‍ പ്രതിഷേധമാണ് സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...