വിവരം ലഭിച്ചതനുസരിച്ച് മസ്‍കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. അപകടമുണ്ടായ വീട്ടിലുണ്ടായിരുന്ന സ്‍ത്രീക്ക് പരിക്കേറ്റു. 

മസ്‍കത്ത്: ഒമാനില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു സ്‍ത്രീക്ക് ഗുരുതര പരിക്ക്. മസ്‍കത്ത് ഗവര്‍ണറേറ്റിലെ ബൌഷര്‍ വിലായത്തിലായിരുന്നു അപകടമെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.

ബൌഷര്‍ ഗവര്‍ണറ്റേറിലെ അല്‍ അന്‍സബ് ഏരിയയിലുള്ള ഒരു വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വിവരം ലഭിച്ചതനുസരിച്ച് മസ്‍കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. അപകടമുണ്ടായ വീട്ടിലുണ്ടായിരുന്ന സ്‍ത്രീക്ക് പരിക്കേറ്റു. ഇവര്‍ക്ക് സംഭവസ്ഥലത്തുവെച്ചു തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

Scroll to load tweet…


Read also: ഒമാനില്‍ ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി പ്രചാരണം; നിഷേധിച്ച് പൊലീസ്