2017ൽ അൽഉല റോയൽ കമീഷനിൽ ചേർന്ന അബീർ അൽ അഖ്ൽ നിലവിൽ സ്‌പെഷ്യൽ ഇനിഷ്യേറ്റീവ്‌സ് ആൻറ് പാർട്‌ണർഷിപ്പ് സെക്ടർ മേധാവിയായിരുന്നു.
റിയാദ്: സൗദി അറേബ്യയിലെ സുപ്രധാന പുരാവസ്തു മേഖലയായ അൽഉലയുടെ ഭരണനിർവഹണ സ്ഥാപനമായ അൽഉല റോയൽ കമ്മീഷൻറെ പുതിയ സി.ഇ.ഒയായി സൗദി വനിത അബീർ അൽഅഖ്ലിനെ നിയമിച്ചു. അധികാര ദുർവിനിയോഗവും അഴിമതിയും കണ്ടെത്തിയതിനെ തുടർന്ന് സ്ഥാനഭ്രഷ്ടനാക്കിയ മുൻ സി.ഇ.ഒ അംറ് ബിൻ സ്വാലിഹ് അബ്ദുൽറഹ്മാൻ അൽമദനിയുടെ പകരക്കാരിയായാണ് അബീറിെൻറ നിയമനം.
2017ൽ അൽഉല റോയൽ കമീഷനിൽ ചേർന്ന അബീർ അൽ അഖ്ൽ നിലവിൽ സ്‌പെഷ്യൽ ഇനിഷ്യേറ്റീവ്‌സ് ആൻറ് പാർട്‌ണർഷിപ്പ് സെക്ടർ മേധാവിയായിരുന്നു. കമീഷനിൽ സ്ട്രാറ്റജിക് ഡെലിവറി ഡിപ്പാർട്ട്‌മെൻറ് മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. കിങ് സഉൗദ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ അവർ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് നേതൃത്വ വികസന കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. തുടർന്ന് നിരവധി നേതൃപദവികൾ വഹിച്ചുവരുകയാണ്. സാബ് ബാങ്കിൽ ഇൻഫർമേഷൻ സിസ്റ്റം ഡിപ്പാർട്ട്‌മെൻറ് മേധാവി, പ്രോഡക്ഷൻ വകുപ്പ് മേധാവി, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ഇൻറർനാഷനൽ ലിമിറ്റഡിലെ സീനിയർ മേധാവി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
