കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു തന്റെ പൂന്തോട്ടത്തില്‍ പൂച്ചയെ വെടിയേറ്റ നിലയില്‍ യുവതി കണ്ടെത്തിയത്. ശരീരത്തില്‍ മൂന്ന് സ്ഥലത്ത് വെടിയേറ്റിരുന്നു. 

കുവൈത്ത് സിറ്റി: തന്റെ പൂച്ചയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച് കുവൈത്തി വനിത. പ്രാദേശിക ദിനപ്പത്രത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൂച്ചയെ വെടിവെച്ചയാളിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അല്‍ ഫൈഹ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു തന്റെ പൂന്തോട്ടത്തില്‍ പൂച്ചയെ വെടിയേറ്റ നിലയില്‍ യുവതി കണ്ടെത്തിയത്. ശരീരത്തില്‍ മൂന്ന് സ്ഥലത്ത് വെടിയേറ്റിരുന്നു. ഉടന്‍ തന്നെ പൂച്ചയെ വെറ്ററിനറി ക്ലിനിക്കില്‍ എത്തിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. പൂച്ചയുടെ മരണം സ്ഥിരീകരിച്ചതിന്റെയും മരണ കാരണം വ്യക്തമാക്കുന്നതുമായി റിപ്പോര്‍ട്ട് കേസ് ഫയലിനൊപ്പം യുവതി കോടതിയില്‍ സമര്‍പ്പിച്ചു. വളര്‍ത്തു മൃഗത്തിനെതിരെ നടത്തിയ ക്രൂരതയ്ക്ക് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

Read also:  പ്രാദേശികമായി നിര്‍മ്മിച്ച 830 കുപ്പി മദ്യവുമായി മൂന്നുപേര്‍ പിടിയില്‍

പരിശോധനകള്‍ തുടരുന്നു; അനധികൃത താമസക്കാരായ 34 പ്രവാസികള്‍ അറസ്റ്റില്‍
​​​​​​​കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസനിയമം ലംഘിച്ച 34 പ്രവാസികള്‍ പിടിയില്‍. വ്യാജ ഓഫീസില്‍ വെച്ചാണ് ഏഴ് താമസനിയമ ലംഘകര്‍ അറസ്റ്റിലായത്. സാല്‍ഹിയ, വെസ്റ്റ് അബ്ദുള്ള മുബാറക് എന്നിവിടങ്ങളില്‍ നിന്ന് താമസനിയമം ലംഘിച്ച 27 പേരെ കൂടി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ പിടികൂടി. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

Read More -  പ്രാദേശികമായി നിര്‍മ്മിച്ച 830 കുപ്പി മദ്യവുമായി മൂന്നുപേര്‍ പിടിയില്‍

അതേസമയം നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ അധികൃതര്‍ നടത്തിവരുന്ന പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ 9,517 നിയമലംഘകരെ രാജ്യത്തു നിന്ന് നാടുകടത്തിയെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നവംബര്‍ അവസാനം വരെയുള്ള കണക്കുകളാണിത്.