സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വീഡിയോയിലെ അശ്ലീല ഉള്ളടക്കം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് 45 വയസുകാരിയെ കണ്ടെത്തി അറസ്റ്റ് ചെയ്‍തത്.
മനാമ: സോഷ്യല്‍ മീഡിയയില്‍ വൈറലായ അശ്ലീല വീഡിയോ ചിത്രീകരിച്ചതിന്റെ പേരില്‍ ബഹ്റൈനില്‍ 45 വയസുകാരി അറസ്റ്റില്‍. പൊതുമര്യാദകള്‍ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ഇവര്‍ അവ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. പിടിയിലായ സ്‍ത്രീ ഏത് രാജ്യക്കാരിയാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Read also: ദന്ത ചികിത്സക്കിടെ ഡോക്ടര്‍ ചുംബിച്ചെന്ന പരാതിയുമായി വനിത; രോഗിയെ ആശ്വസിപ്പിച്ചതെന്ന് ഡോക്ടര്‍
സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വീഡിയോയിലെ അശ്ലീല ഉള്ളടക്കം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് 45 വയസുകാരിയെ കണ്ടെത്തി അറസ്റ്റ് ചെയ്‍തത്. ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യലിനായി പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കുമെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തു.
ഒമാനില്‍ ട്രെയിലറിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്ക്
മസ്‍കറ്റ്: ഒമാനില്‍ ട്രെയിലറിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ അല്‍ കബൂറ വിലായത്തിലായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് ട്രക്കിന് തീപിടിക്കുകയായിരുന്നു. അപകടം സംബന്ധിച്ച് വിവരം ലഭിച്ചയുടന്‍ ചന്നെ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് ഡയറക്ടറേറ്റിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായി അധികൃതര്‍ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ ആരോഗ്യ നില തൃപ്‍തികരമാണെന്നും അറിയിച്ചിട്ടുണ്ട്.
