സല്ലാഖില്‍ നിന്ന് വരികയായിരുന്ന സ്വദേശി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്വദേശി വനിതയും 11 വയസ്സുള്ള കുട്ടിയുമാണ് ഈ കാറിലുണ്ടായിരുന്നത്.
മനാമ: ബഹ്‌റൈനിലെ ഹമദ് ടൗണില്‍ ഉണ്ടായ വാഹനാപകടത്തില്‍ സ്വദേശി വനിതയ്ക്ക് പരിക്ക്. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ വനിതയെ ബി ഡി എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിക്‌സ്ത് സര്‍ക്കിളില്‍ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ റോഡിലാണ് അപകടമുണ്ടായത്. സല്ലാഖില്‍ നിന്ന് വരികയായിരുന്ന സ്വദേശി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്വദേശി വനിതയും 11 വയസ്സുള്ള കുട്ടിയുമാണ് ഈ കാറിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട് മറിഞ്ഞ കാറുകളില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ചു. പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ടുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടില്ല.
