കുട്ടികള്‍ക്ക് മുന്നില്‍വെച്ചുണ്ടായ അപമാനം സഹിക്കാനാവാതെ വന്നപ്പോഴാണ് ഭര്‍ത്താവ് പ്രശ്നം പരിഹരിക്കാന്‍ കോടതിയെ സമീപിച്ചതെന്ന് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആരോപണങ്ങള്‍ ഭാര്യ നിഷേധിച്ചു.
ഷാര്‍ജ: കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് തന്നെ അപമാനിക്കുന്നുവെന്ന പരാതിയുമായി അറബ് പൗരന്‍ ഷാര്‍ജ കോടതിയെ സമീപിച്ചു. പ്രവാസിയായ തന്റെ ഭാര്യ തന്നോട് മോശമായാണ് സംസാരിക്കാറുള്ളതെന്നും ഇയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ വര്‍ഷം ഫെബ്രുവരി 27ന് നടന്ന സംഭവത്തിന്റെ പേരിലാണ് പരാതി.
കുട്ടികള്‍ക്ക് മുന്നില്‍വെച്ചുണ്ടായ അപമാനം സഹിക്കാനാവാതെ വന്നപ്പോഴാണ് ഭര്‍ത്താവ് പ്രശ്നം പരിഹരിക്കാന്‍ കോടതിയെ സമീപിച്ചതെന്ന് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആരോപണങ്ങള്‍ ഭാര്യ നിഷേധിച്ചു. തങ്ങളുടെ വൈവാഹിക ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നാണ് ഭാര്യ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ താന്‍ എന്ത് പറഞ്ഞാലും ഭാര്യ ബഹളമുണ്ടാക്കുമെന്നും കുട്ടികളുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും ചെയ്യുമെന്നും ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ കുട്ടികളുടെ കാര്യം ആലോചിച്ച് താന്‍ പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. കേസ് പരിഗണിച്ച കോടതി, ഇരുവര്‍ക്കും സമാധാനമായി പ്രശ്നം പരിഹരിക്കാനുള്ള അവസരം നല്‍കാനായി ജൂലൈ 22ലേക്ക് മാറ്റി.
