കസ്റ്റംസ് പരിശോധനയ്ക്കിടെ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതോടെയാണ് വിശദമായ പരിശോധന നടത്തിയത്. നിരോധിത വസ്തുക്കള്‍ എന്തെങ്കിലും ലഗേജില്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇവര്‍ നിഷേധിച്ചു.

ദുബായ്: ഭക്ഷണ സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവതിയെ ദുബായ് വിമാനത്താവളത്തില്‍ പിടികൂടി. 27 വയസുള്ള ആഫ്രിക്കന്‍ യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. സന്ദര്‍ശക വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്.

കസ്റ്റംസ് പരിശോധനയ്ക്കിടെ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതോടെയാണ് വിശദമായ പരിശോധന നടത്തിയത്. നിരോധിത വസ്തുക്കള്‍ എന്തെങ്കിലും ലഗേജില്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇവര്‍ നിഷേധിച്ചു. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോള്‍ നിരവധി ഭക്ഷ്യ വസ്തുക്കളും മരുന്നുകളുമാണ് അതിലുണ്ടായിരുന്നത്. ഇത് വിശദമായി പരിശോധിച്ചതോടെ മറ്റൊരു ചെറിയ കറുത്ത സഞ്ചി കൂടെ കണ്ടെടുത്തു. പൊടി രൂപത്തിലുള്ള വസ്തുവാണ് ഇതിലുണ്ടായിരുന്നത്. മരുന്നുകളുടെ കൂട്ടത്തിലും ഒളിപ്പിച്ചുവെച്ച ചെറിയൊരു സഞ്ചിയുണ്ടായിരുന്നു. ഇതില്‍ നിന്ന് മയക്കുമരുന്നായ ട്രമഡോള്‍ കണ്ടെടുത്തു.