Asianet News MalayalamAsianet News Malayalam

ഭര്‍ത്താവ് വിദേശത്ത് നിന്ന് വരുമ്പോള്‍ ഞെട്ടിക്കാനായി പ്ലാസ്റ്റിക് സര്‍ജറി ചെയ്ത യുവതിക്ക് ഒടുവില്‍ സൗന്ദര്യം വിനയായി

രണ്ട് മാസത്തേക്ക് ഭര്‍ത്താവ് വിദേശത്ത് പോയ സമയത്തായിരുന്നു അല്‍ഐനിലെ ഒരു ആശുപത്രിയില്‍ യുവതി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായത്. മുഖത്തെ ചുളിവുകള്‍ മാറ്റാനും ചെറിയ മാറ്റങ്ങള്‍ വരുത്തി സൗന്ദര്യം വര്‍ദ്ധിപ്പാക്കാനുമായിരുന്നു ലക്ഷ്യം. 

Woman surprises husband in UAE with plastic surgery ends up in divorce
Author
Al Ain - Abu Dhabi - United Arab Emirates, First Published Mar 19, 2019, 1:32 PM IST

അല്‍ഐന്‍: തന്റെ അനുമതിയില്ലാതെ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത യുവതിയെ ഭര്‍ത്താവ് വിവാഹമോചനം ചെയ്തു. യുഎഇയിലെ അജ്മാനിലാണ് സംഭവം. വിദേശത്തായിരുന്ന ഭര്‍ത്താവ് തിരികെ വരുമ്പോള്‍ കൂടുതല്‍ സുന്ദരിയായി മാറാനായിരുന്നു യുവതിയുടെ ആഗ്രഹം. ഭര്‍ത്താവിന് സര്‍പ്രൈസ് ആവട്ടെയെന്ന് കരുതി അദ്ദേഹത്തെ ഇക്കാര്യം അറിച്ചതുമില്ല.

യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസാണ് വിവാഹമോചന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് മാസത്തേക്ക് ഭര്‍ത്താവ് വിദേശത്ത് പോയ സമയത്തായിരുന്നു അല്‍ഐനിലെ ഒരു ആശുപത്രിയില്‍ യുവതി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായത്. മുഖത്തെ ചുളിവുകള്‍ മാറ്റാനും ചെറിയ മാറ്റങ്ങള്‍ വരുത്തി സൗന്ദര്യം വര്‍ദ്ധിപ്പാക്കാനുമായിരുന്നു ലക്ഷ്യം. ഭര്‍ത്താവ് തിരികെ വരുമ്പോള്‍ തന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടട്ടെയെന്ന് കരുതി ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചതുമില്ല. ഇതാണ് പിന്നീട് സംഭവം കോടതി കയറുന്നതിലേക്ക് നയിച്ചത്.

രണ്ട് മാസത്തിന് ശേഷം തിരികെയെത്തിയ ഭര്‍ത്താവിന് തന്റെ ഭാര്യയുടെ പുതിയ ലുക്കിനോട് താല്‍പര്യം തോന്നിയില്ല. തനിക്ക് സ്വാഭാവിക സൗന്ദര്യത്തിലാണ് വിശ്വാസമെന്നും പ്ലാസ്റ്റിക് സര്‍ജറിയോട് ഒട്ടും താല്‍പര്യമില്ലെന്നും ഇയാള്‍ പറഞ്ഞു. സര്‍ജറിയിലൂടെ പുതിയൊരാളായി മാറിയ ഭാര്യയോടും വിരോധമായി. തന്റെ അനുമതിയില്ലാതെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതിന്റെ ദേഷ്യത്തില്‍ വിവാഹമോചനം തേടി കോടതിയെയും സമീപിച്ചു. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം താന്‍ വളരെ പ്രധാനപ്പെട്ട ശസ്ത്രക്രിയയാണ് നടത്തിയതെന്ന് യുവതി പറഞ്ഞു. വിവരം അറിയിക്കാത്തതില്‍ ഭാര്യ മാപ്പ് ചോദിച്ചെങ്കിലും ഭര്‍ത്താവ് ക്ഷമിക്കാന്‍ തയ്യാറായില്ല.

അല്‍ഐന്‍ കുടുംബ കോടതിയില്‍ നല്‍കിയ കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ഇവരെ അനുനയിപ്പിക്കാന്‍ കോടതിയും ശ്രമിച്ചു. എന്നാല്‍ അല്‍പം പോലും വിട്ടുവീഴ്ചയ്ക്ക് ഭര്‍ത്താവ് തയ്യാറല്ലെന്ന് അറിയിച്ചതോടെ കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios