എട്ട് മാസം മുമ്പ് ഭർത്താവിന്‍റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ സ്ത്രീ മരിച്ചു. അസുഖബാധിതയായി ഒരു മാസമായി നൂർഖാൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
റിയാദ്: എട്ട് മാസം മുമ്പ് സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ഭർത്താവിന്‍റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ സ്ത്രീ മരിച്ചു. തമിഴ്‌നാട് സ്വദേശിനിയാണ് മരിച്ചത്. മൃതദേഹം ഖബറടക്കി. നാല് പതിറ്റാണ്ടോളമായി ഹഫർ അൽ ബാത്തിനിൽ ജോലി ചെയ്തുവരുന്ന അബ്ദുൽ ഖഫൂർ ബാബുവിന്‍റെ ഭാര്യ സർതാജ് ഷെയ്ഖ് ബാബു (50) ആണ് മരിച്ചത്.
അസുഖബാധിതയായി ഒരു മാസമായി നൂർഖാൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇവർ ഈ മാസം അഞ്ചിന് രാത്രിയോടെയാണ് മരിച്ചത്. മക്കൾ: ശൈഖ് ഖാലിദ്, ഖുലൂദ് ബീഗം. മരണാന്തര നിയമനടപടികൾ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. ചൊവ്വാഴ്ച ഹഫർ അൽ ബാത്തിനിൽ ഇവരുടെ മൃതദേഹം ഖബറടക്കി. മകൻ ശൈഖ് ഖാലിദ് നാട്ടിൽ നിന്നെത്തി ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.


