സ്ത്രീകള്‍ക്ക് ദേശീയ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ എടുക്കുമ്പോള്‍ മുടിയും കഴുത്തും കാണിക്കാമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. തിരിച്ചറിയല്‍ കാര്‍ഡിലെ ചിത്രങ്ങളില്‍ സ്ത്രീകള്‍ മുടിയും കഴുത്തും മറയ്ക്കണം എന്നത് നേരത്തെയുളള നിബന്ധനയാണ്.
റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളിലെ ഫോട്ടോകളില്‍ മുടിയും കഴുത്തും മറയ്ക്കണമെന്ന് ആവര്‍ത്തിച്ച് സിവില്‍ അഫയേഴ്‌സ് മന്ത്രാലയം. സ്ത്രീകളുടെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയില്‍ മുടിയോ കഴുത്തോ കാണിക്കാമെന്ന ധാരണ തെറ്റാണെന്ന് സിവില്‍ സ്റ്റാറ്റസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക്താവ് മുഹമ്മദ് അല്‍ ജാസിര്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളും വിവരങ്ങളുമാണ് എല്ലാവരും പാലിക്കേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് ദേശീയ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ എടുക്കുമ്പോള്‍ മുടിയും കഴുത്തും കാണിക്കാമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. തിരിച്ചറിയല്‍ കാര്‍ഡിലെ ചിത്രങ്ങളില്‍ സ്ത്രീകള്‍ മുടിയും കഴുത്തും മറയ്ക്കണം എന്നത് നേരത്തെയുളള നിബന്ധനയാണ്.
മൂന്നും നാലും വയസുള്ള കുട്ടികളെ ഉപദ്രവിച്ച അമ്മയ്‍ക്ക് ആറ് ലക്ഷം രൂപ പിഴ
പത്ത് വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഐഡി ഫോട്ടോകളില്‍ മുടി മറയ്ക്കാതിരിക്കാം. അതേപോലെ തന്നെ പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളുള്ള പ്രായമായ സ്ത്രീകള്‍ക്കും ഇളവിന് അര്‍ഹതയുണ്ടെന്ന് അല്‍ ജാസറിനെ ഉദ്ധരിച്ച് 'അറബ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പ്രത്യേക വിസ അനുവദിക്കാന്‍ പദ്ധതിയുമായി സൗദി അറേബ്യ
ജിദ്ദ: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കായി സൗദി അറേബ്യ പുതിയ വിസാ പദ്ധതി ഉടൻ അവതരിപ്പിക്കും. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യ 2019ൽ ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്നും വിനോദ സഞ്ചാരത്തിനായി രാജ്യത്തേക്ക് വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൗദി ടൂറിസം മന്ത്രി, ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കായി പ്രത്യേക വിസ കൊണ്ടുവരുമെന്ന വിവരം പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരിക്കാലത്ത് സൗദി അറേബ്യയിലെ ടൂറിസം മേഖലയില്‍ 40 ശതമാനം ഇടിവുണ്ടായി. 2019ൽ രാജ്യത്തെ ടൂറിസം രംഗത്തെ തൊഴിലവസരങ്ങൾ മൂന്ന് ശതമാനമായിരുന്നെങ്കില്‍ 2030ഓടെ ഇത് 10 ശതമാനത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2030ഓടെ ടൂറിസം മേഖലയിൽ 200 ബില്യൺ ഡോളറിലധികം ചെലവഴിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. 2019ൽ സൗദി അറേബ്യയുടെ മൊത്ത ആഭ്യന്തര വരുമാനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന മൂന്ന് ശതമാനമായിരുന്ന സ്ഥാനത്തു നിന്ന് 2030ഓടെ അത് 10 ശതമാനത്തില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
