റിയാദ്: സ്ത്രീകള്‍ക്ക് പുരുഷ തുണ (മഹ്റം) ഇല്ലാതെ ഉംറ തീര്‍ഥാടനത്തിന് വരാന്‍ അനുവദിക്കുന്ന നിയമപരിഷ്കാരം ഉടന്‍ നടപ്പാവുമെന്ന് സൗദി ഹജ്ജ് ഉംറ മിഷന്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്ല ഖാദി. സ്വകാര്യ ചാനലിലെ ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

18 വയസ് പൂര്‍ത്തിയായ ഏത് വനിതയ്ക്കും വിദേശത്തുനിന്ന് സൗദിയിലേക്ക് ഉംറ വിസയില്‍ വരാന്‍ തടസമുണ്ടാവില്ല. നിലവില്‍ 45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് പുരുഷ തുണയില്ലാതെ ഉംറക്ക് വരാന്‍ അനുവാദമില്ല. ആ നിയമത്തിനാണ് മാറ്റം വരാന്‍ പോകുന്നത്. തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.