എല്ലാ ദിവസവും വൈകിട്ട് നാല് മുതൽ പുലർച്ചെ 12 വരെ വണ്ടർ ഗാർഡനിൽ സന്ദർശകരെ അനുവദിക്കും.

റിയാദ്: റിയാദ് സീസണിലെ ഏറെ പ്രശസ്തമായ പ്രമുഖവുമായ ആഘോഷ വേദികളിലൊന്നായ ‘വണ്ടർ ഗാർഡൻ’ സന്ദർശകർക്കായി തുറന്നു. പുതുതായി നിരവധി ഗെയിം ആക്ടിവിറ്റികളും കാഴ്ചകളും ഉൾപ്പെടുത്തി ഏതു പ്രായക്കാർക്കും ഉല്ലാസദായകമായ രീതിയിൽ നവീകരിച്ച ശേഷമാണ് ഗാർഡൻ വാതിൽ വീണ്ടും തുറന്നത്. നാല് വിഭിന്ന മേഖലകളായി വണ്ടർ ഗാർഡനെ വകതിരിച്ചിട്ടുണ്ട്. 

‘ഫ്ലോറ’ ഏരിയയാണ് ഒന്ന്. പൂക്കളും നിറങ്ങളും നിറഞ്ഞ കലാശിൽപങ്ങൾ ഒരുക്കി അഭൗമമായ കാഴ്ചാസൗന്ദര്യം പ്രദാനം ചെയ്യുന്ന ഇവിടം ഏത് പ്രായക്കാരെയും ഒരുപോലെ ആകർഷിക്കും. ‘ബട്ടർഫ്ലൈ ഹൗസ്’ ആണ് മറ്റൊന്ന്. ചിത്രശലഭങ്ങൾ പാറികളിക്കുന്ന ഈ ബട്ടർഫ്ലൈ ഗാർഡനിൽ വിവിധ ഇനങ്ങളിൽപ്പെട്ട ആയിരത്തിലധികം ചിത്രശലഭങ്ങളാണ് നിറഞ്ഞിരിക്കുന്നത്. ‘ജംഗിൾ അഡ്വഞ്ചർ’ ഏരിയയാണ് മൂന്നാമത്തേത്. 

Read Also -  സ്പോൺസർ ഇല്ലാതെ സൗദിയിൽ തങ്ങാം, ജോലി ചെയ്യാം; 14 രാജ്യങ്ങളിൽ നിന്നുള്ള 38 സംരംഭകർക്ക് പ്രീമിയം ഇഖാമ അനുവദിച്ചു

മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ വന്യപ്രകൃതി ശരിക്കും ഒരു നിബിഡ വനത്തിലെത്തിയ പ്രതീതി സന്ദർശകർക്ക് സമ്മാനിക്കുന്നു. ‘ഡാർക്ക് ഗാർഡൻ’ വണ്ടർ ഗാർഡൻ എന്ന ഫാൻറസി കഥാപാത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട നിരവധി മൊബൈൽ ഷോകൾ, വിനോദ സംഗീത പ്രകടനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഏരിയയാണ്. കുടുംബാംഗങ്ങൾക്ക് അനുയോജ്യമായ സംവേദനാത്മക തിയറ്റർ ഷോകളുമുണ്ട്. ആഴ്ചയിൽ ഏഴു ദിവസവും വൈകീട്ട് നാല് മുതൽ പുലർച്ചെ 12 വരെ വണ്ടർ ഗാർഡനിൽ സന്ദർശകരെ അനുവദിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക