തിരുവാതിര, ഒപ്പന, മാര്‍ഗംകളി, ഭരതനാട്യം, മോഹിനിയാട്ടം, മോണോ ആക്ട്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ മത്സരങ്ങള്‍ പ്രവാസലോകത്തെ കാണികള്‍ക്ക് ആസ്വാദനത്തിന്‍റെ വേറിട്ട അനുഭവം സമ്മാനിക്കും. 

ഷാര്‍ജ: യുഎഇയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന യുഫെസ്റ്റ് 2018ന്‍റെ മെഗാ ഫൈനല്‍ ഷാര്‍ജ അമിറ്റി പ്രൈവറ്റ് സ്കൂളില്‍ വച്ച് നടക്കും. 27 ഇനങ്ങളിലായി രണ്ടായിരത്തി മുന്നൂറ് പ്രതിഭകള്‍ മാറ്റുരക്കും.

ഫൈനല്‍ പോരാട്ടത്തില്‍ ഏഴു എമിറേറ്റുകളിലെ 26 സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തി മുന്നൂറു പ്രതിഭകള്‍ മാറ്റുരക്കും. ഷാര്‍ജ അമിറ്റി പ്രൈവറ്റ് സ്കൂളില്‍ 27 ഇനങ്ങളിലായാണ് മത്സരം. മത്സരാര്‍ത്ഥികള്‍ക്ക് ആവേശം പകരാനും യുഎഇയിലെ ഏറ്റവും വലിയ സ്കൂള്‍ കലോത്സവം ആഘോഷമാക്കി മാറ്റാനും വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച കലാകാരന്മാരും കലോത്സവ നഗരിയിലേക്കെത്തും.

തിരുവാതിര, ഒപ്പന, മാര്‍ഗംകളി, ഭരതനാട്യം, മോഹിനിയാട്ടം, മോണോ ആക്ട്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ മത്സരങ്ങള്‍ പ്രവാസലോകത്തെ കാണികള്‍ക്ക് ആസ്വാദനത്തിന്‍റെ വേറിട്ട അനുഭവം സമ്മാനിക്കും. ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധിദിനം കൂടിയായതിനാല്‍ രാജ്യത്തിന്‍റെ വിവിധമേഖലകളില്‍ നിന്നായി അയ്യായിരത്തിലേറെ ആസ്വാദകര്‍ മത്സര നഗരിയിലേക്ക് ഒഴുകിയെത്തുമെന്നാണ് സംഘാടകരുടെ കണക്കൂകൂട്ടല്‍. ആയിരത്തി അഞ്ഞൂറിലേറെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുള്ള സംവിധാനം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. യുഫെസ്റ്റ് 2018ലെ പ്രവേശനം സൗജന്യമാണ്.