മസാഫി റൗണ്ട് എബൗട്ടിന് സമീപം ഒരു വാഹനം തെറ്റായി ഓവര്‍ടേക്ക് ചെയ്‍തതാണ് അപകടത്തില്‍ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫുജൈറ: യുഎഇയില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവും യുവതിയും മരിച്ചു. ഫുജൈറയില്‍ ദിബ്ബ - മസാഫി സ്‍ട്രീറ്റിലായിരുുന്നു അപകടം. 19 വയസുകാരനായ യുവാവും 28 വയസുകാരിയായ യുവതിയുമാണ് മരിച്ചത്. ഇരുവരും യുഎഇ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് വലിയ അപകടമുണ്ടായതെന്ന് ഫുജൈറ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സലേഹ് മുഹമ്മദ് അല്‍ ദന്‍ഹാനി പറഞ്ഞു. മസാഫി റൗണ്ട് എബൗട്ടിന് സമീപം ഒരു വാഹനം തെറ്റായി ഓവര്‍ടേക്ക് ചെയ്‍തതാണ് അപകടത്തില്‍ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു. അപകടം സംഭവിച്ച ഉടന്‍ തന്നെ ട്രാഫിക് പട്രോള്‍ സംഘവും ആംബുലന്‍സുകളും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ആറ് മാസം മുമ്പ് പുതിയ വിസയിലെത്തിയ പ്രവാസി തൂങ്ങി മരിച്ച നിലയില്‍
റിയാദ്: തമിഴ്‌നാട് സ്വദേശിയായ പ്രവാസിയെ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മേനൻ മുത്തുമാരി (47) എന്നയാളാണ് തൂങ്ങി മരിച്ചത്. സൗദിയില്‍ മത്സ്യബന്ധന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു മുത്തുമാരി.
നാട്ടില്‍ നിന്ന് ആറുമാസം മുമ്പാണ് അദ്ദേഹം പുതിയ വിസയിൽ ജോലിക്കെത്തിയത്. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുന്നു.
