ഉമ്മുല്‍ഖുവൈന്‍: സാമൂഹിക മാധ്യമങ്ങളില്‍ യുഎഇ കറന്‍സിയെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. ഗള്‍ഫ് പൗരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി ഉമ്മുല്‍ഖുവൈന്‍ പൊലീസ് അറിയിച്ചു. 

സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ സൈബര്‍ക്രൈം വിഭാഗം ഇയാളെ കണ്ടെത്തുകയായിരുന്നു. റെക്കോര്‍ഡ് സമയത്തിലാണ് യുവാവിനെ കണ്ടെത്തിയതെന്നും ഇയാള്‍ കുറ്റം സമ്മതിച്ചെന്നും ഉമ്മുല്‍ഖുവൈന്‍ സിഐഡി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുമൈദ് മത്തര്‍ പറഞ്ഞു.

കടല്‍മാര്‍ഗം ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നിരവധി വിദേശികള്‍ പിടിയില്‍