Asianet News MalayalamAsianet News Malayalam

ബഹ്റൈനില്‍ ഡെലിവറി ജീവനക്കാരെ കബളിപ്പിച്ച് സാധനങ്ങള്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍

വിവിധ സ്ഥലങ്ങളില്‍ നിന്ന് 3000 ദിനാറിന്റെ (5.9 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഇലക്ട്രോണിക് സാധനങ്ങള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ ഓര്‍ഡര്‍ ചെയ്‍തത്. 

youth arrested for fleeing with goods after hoodwinking delivery men
Author
Manama, First Published Jul 31, 2021, 9:24 PM IST

മനാമ: ബഹ്റൈനില്‍ ഡെലിവറി ജീവനക്കാരെ കബളിപ്പിച്ച് വന്‍തുകയുടെ സാധനങ്ങള്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍. 31കാരനാണ് പൊലീസ് അന്വേഷണത്തില്‍ പിടിയിലായത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് 3000 ദിനാറിന്റെ (5.9 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഇലക്ട്രോണിക് സാധനങ്ങള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ ഓര്‍ഡര്‍ ചെയ്‍തത്. എന്നാല്‍ സാധനങ്ങള്‍ കൈക്കലാക്കിയ ശേഷം ഡെലിവറി ജീവനക്കാരെ കബളിപ്പിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നുവെന്നാണ് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. യുവാവിനെ തിരിച്ചറിഞ്ഞ ശേഷം ഇയാള്‍ക്കായി അറസ്റ്റ് വാറണ്ട് പുറത്തിറക്കിയിരുന്നു. യുവാവിനെ പിടികൂടിയതിനൊപ്പം ഇയാളുടെ കൈവശമുള്ള സാധനങ്ങളും പിടിച്ചെടുത്തു. പ്രതിയെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios