കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പള്ളികള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് വീഡിയോ എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

റിയാദ്: നമസ്കാരത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. സോഷ്യല്‍ മീഡിയാ സെലിബ്രിറ്റിയായ ഇയാള്‍ സംഘടിത നമസ്കാരത്തിന് നേതൃത്വം നല്‍കുന്നത് പോലെ വീഡിയോ ചിത്രീകരിച്ചാണ് തന്റെ സ്നാപ്ചാറ്റ് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്തത്. ഖുര്‍ആന്‍ പാരായണം ചെയ്ത് നമസ്കരിക്കുന്നത് പോലെയായിരുന്നു വീഡിയോ.

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പള്ളികള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് വീഡിയോ എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടും നിരവധിപ്പേര്‍ രംഗത്തെത്തി. സംഭവം വിവാദമായതോടെ ന്യായീകരണവുമായി യുവാവ് രംഗത്തെത്തുകയും ചെയ്തു. താന്‍ മക്കള്‍ക്കൊപ്പം വീട്ടിലെ ഉച്ചഭാഷിണി ടെസ്റ്റ് ചെയ്തതാണെന്നും ഇതിനായി ഖുര്‍ആന്‍ പാരായണം ചെയ്തതാണെന്നും ഇയാള്‍ വാദിച്ചിരുന്നു.