Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ താമസ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

കഞ്ചാവ് ചെടികള്‍ക്ക് വളരാനുള്ള ചൂടും വെളിച്ചവും ക്രമീകരിക്കാനുള്ള വിപുലമായ സജ്ജീകരണങ്ങളോടെയായിരുന്നു താമസ സ്ഥലത്ത് യുവാവിന്റെ കഞ്ചാവ് കൃഷി. 

Youth arrested with Marijuana plants in Kuwait
Author
First Published Nov 20, 2022, 11:35 AM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. രാജ്യത്തെ ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ റെയ്‍ഡിലാണ് ഇയാള്‍ പിടിയിലായത്. 100 ഗ്രാം കഞ്ചാവും 50 ഗ്രാം കഞ്ചാവ് ഓയിലും കഞ്ചാവ് ചെടിയുടെ വിത്തുകളും വിവിധ അളവിലുള്ള ഒന്‍പത് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.

കഞ്ചാവ് ചെടികള്‍ക്ക് വളരാനുള്ള ചൂടും വെളിച്ചവും ക്രമീകരിക്കാനുള്ള വിപുലമായ സജ്ജീകരണങ്ങളോടെയായിരുന്നു താമസ സ്ഥലത്ത് യുവാവിന്റെ കഞ്ചാവ് കൃഷി. ഇവയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. വില്‍പന നടത്താന്‍ വേണ്ടിയാണ് കഞ്ചാവ് കൃഷി ചെയ്‍തിരുന്നതെന്ന് യുവാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
 


Read also:  കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,340 പ്രവാസികള്‍

സൗദിയില്‍ ട്രക്ക് ഓടിക്കുന്നവര്‍ ഡിസംബര്‍ എട്ടിന് മുമ്പ് പ്രൊഫഷണല്‍ ഡ്രൈവേഴ്സ് കാര്‍ഡ് എടുക്കണം
​​​​​​​റിയാദ്: സൗദി അറേബ്യയില്‍ ട്രക്ക് ഓടിക്കുന്ന ഡ്രൈവര്‍മാര്‍, പ്രൊഫഷണല്‍ ഡ്രൈവേഴ്‍സ് കാര്‍ഡ് എടുക്കണമെന്ന് ജനറല്‍ ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഡിസംബര്‍ എട്ടാം തീയ്യതി വരെയാണ് ഇതിന് അനുവദിച്ചിരിക്കുന്ന സമയപരിധി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് ഉള്‍പ്പെടെ വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിബന്ധന കൊണ്ടുവന്നത്.

3500 കിലോഗ്രാമിലധികം ഭാരമുള്ള ട്രക്കുകള്‍ ഓടിക്കുന്നവര്‍ ജനറല്‍ ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചത് പ്രകാരമുള്ള പ്രൊഫഷണല്‍ ഡ്രൈവേഴ്‍സ് കാര്‍ഡ് എടുത്തിരിക്കണം. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും പ്രൊഫഷണല്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ചരക്കു കടത്ത് സംവിധാനങ്ങളുടെ സുരക്ഷാ നിലവാരം വര്‍ദ്ധിപ്പിക്കാം പുതിയ പ്രൊഫഷണല്‍ ഡ്രൈവേഴ്‍സ് കാര്‍ഡിലൂടെ ലക്ഷ്യമിടുന്നതായി അധികൃതര്‍ അറിയിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായോ സ്വകാര്യ ആവശ്യങ്ങള്‍ക്കായോ സാധനങ്ങള്‍ കൊണ്ടുപോകുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുുപോലെ നിബന്ധന ബാധകമാണ്. 

Read also: സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ട കാര്‍ കടലില്‍ പതിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Follow Us:
Download App:
  • android
  • ios