ശനിയാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമായതായാണ് അധികൃതര്‍ സ്ഥിരീകരിച്ചത്.

റിയാദ്: ദുല്‍ഹജ്ജ് മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായതിനാല്‍ ബലി പെരുന്നാള്‍ (ഈദുല്‍ അദ്ഹ) ഓഗസ്റ്റ് 21 ആയിരിക്കുമെന്ന് സൗദി സിവില്‍ സര്‍വ്വീസ് മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമായതായാണ് അധികൃതര്‍ സ്ഥിരീകരിച്ചത്.

ഇത്തവണ 11 ദിവസത്തെ അവധിയാണ് ബലി പെരുന്നാളിനോടനുബന്ധിച്ച് സൗദിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിവില്‍ സര്‍വ്വീസ് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് ഓഗസ്റ്റ് 16 മുതല്‍ 26 ഞായറാഴ്ച വരെയാണ് അവധി. അറബി മാസം അനുസരിച്ച് ദുര്‍ഹജ്ജ് അഞ്ച് മുതല്‍ 15 വരെ.

Scroll to load tweet…
Scroll to load tweet…