പാലക്കാട്: തിളച്ചുമറിയുന്ന ചൂടിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടച്ചൂടും പാലക്കാട് ഉയരുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ തുടക്കത്തില്‍ തന്നെ മൂന്ന് മുന്നണികളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സിപിഎമ്മിലെ അപസ്വരങ്ങള്‍ക്കും യുഡിഎഫിലെ തര്‍ക്കങ്ങള്‍ക്കുമൊപ്പം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ ദേശീയശ്രദ്ധേയിലേക്കെത്തിയ ബിജെപിയും വാര്‍ത്തയായി. പാലക്കാടന്‍ കാറ്റിനൊപ്പം അടിയൊഴുക്കുകളും ശക്തമായ ജില്ലയിലെ 12 മണ്ഡലങ്ങളില്‍ ഫലമെന്താകുമെന്ന് ജനങ്ങളോടും സ്ഥാനാര്‍ഥികളോടും ചോദിച്ചറിയാം. പാലക്കാടന്‍ ജനവിധി മൂന്ന് മുന്നണികള്‍ക്കും ഇത്തവണ നിര്‍ണായകമാണ്.  

പാലക്കാടിന്‍റെ മനസ്സറിഞ്ഞ് കളമറിയാന്‍- കാണാം വീഡിയോ