നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ഭക്തര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് ഇ-കാണിക്ക എന്ന ആശയം ദോവസ്വം അധികൃര്‍ കൊണ്ടുവന്നത്. ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുപയോഗിച്ച് തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പനുള്ള കാണിക്ക നേരിട്ട്  സമര്‍പ്പിക്കാം. ഡെബിറ്റ് കാര്‍ഡില്‍ പത്ത് രൂപയാണ് കുറഞ്ഞ കാണിക്ക, ക്രെഡിറ്റ് കാര്‍‍ഡ് നല്‍കുന്നവര്‍ക്ക് ഒരു രൂപവരെ ഇ-കാണിക്കയായി നല്‍കാം. കാര്‍‍ഡ് സ്വൈപ്പ് ചെയ്യുമ്പോള്‍ ലഭിക്കുന്ന രണ്ട് സ്ളിപ്പുകളില്‍ ഒന്ന് ഇ-കാണിക്ക കൗണ്ടറിലുള്ള കാണിക്ക വഞ്ചിയില്‍ നിക്ഷേപിക്കണം. രണ്ടാമത്തെ സ്ലിപ്പ് ഭക്തര്‍ക്ക് കൊണ്ടുപോകാം.

നട തുറക്കുമ്പോള്‍ മാത്രമാണ് ഇ-കാണിക്ക കൗണ്ടറും തുറക്കുന്നത്. ചില്ലറ ക്ഷാമവും, നാണയത്തുട്ടുകള്‍ കൊണ്ടുവരുന്നതിലെ ബുദ്ധിമുട്ടുമെല്ലാം ഇ-കാണിക്ക വന്നതോടെ മറികടക്കാമെന്ന് ദേവസ്വം പറയുന്നു. കൂടാതെ പണം നേരിട്ട് ആക്കൗണ്ടിലേക്ക് പോകുകയാണ്. അതിനാല്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന്റെ പ്രയാസവും ലഘൂകരിക്കപ്പെടും. എന്തായാലും കാണിക്ക സ്മാര്‍ട്ട് ആക്കിയിട്ടുണ്ടെങ്കിലും പഴയ കാണിക്ക വഞ്ചിയോട് തന്നെയാണ് ഭക്തരില്‍ വലിയവിഭാഗത്തിനും താല്‍പ്പര്യം.