സന്നിധാനം: ശബരിമല സന്നിധാനത്ത് നിന്നും കഴിഞ്ഞദിവസം മുതല്‍ ദേവസ്വം ബോർഡ് അരംഭിച്ച വെബ്കാസ്റ്റ് ലൈവ് നിർത്തിവച്ചു സുരക്ഷ ഭീഷണി  ഉണ്ടെന്ന് കാണിച്ച് പൊലീസ് നല്‍കിയ നിർദേശത്തെ തുടർന്നാണ് ലൈവ് സ്ട്രിം നിർത്തിവച്ചത്

ലോകത്തെമ്പാടുമുള്ള അളുകളില്‍ ശബരിമലയില്‍ നിന്നുമുള്ള വിശേഷങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവതാംകൂർ ദേവസ്വം ബോർഡ് ഓൺലൈൻ വഴി ലൈവ് തുടങ്ങിയത്. എന്നാല്‍ ഇതിന് പൊലീസിന്‍റെ അനുമതിയില്ലെന്ന് കാണിച്ച് സന്നിധാനം പൊലീസ് സ്പെഷ്യല്‍ ഓഫിസറാണ് ലൈവ് നിർത്തിവക്കാൻ ആവശ്യപ്പെട്ടത് 

പുലർച്ചെ മൂന്ന് മണിമുതല്‍ ലൈവ് നിർത്തിവയ്ക്കുകയും ചെയ്തു. ശബരിമല എക്സിക്യൂട്ടി ഓഫിസർക്കാണ് ലൈവ് നിർത്തിവക്കാൻ പൊലിസ് നിർദ്ദേശം നല്‍കിയത്. സുരക്ഷ ഭീഷണി കണക്കിലെടുത്ത് ശബരിമലയെ പ്രത്യേക സുരക്ഷമേഖലയായി അഭ്യന്തര പ്രഖ്യാപിച്ചിരുന്നു.

ലൈവ് ടെലികാസ്റ്റ് സംബന്ധിച്ച് പൊലിസ് സ്പെഷ്യല്‍ ബ്രാഞ്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം നല്‍കി ഇതെതുടർന്നാണ് ലൈവ് ടെലികാസ്റ്റ് നിർത്തിവക്കാൻ ദേവസ്വംബോർഡിനോട് പൊലീസ് ആവശ്യപ്പെട്ടത്. അഭ്യന്തര വകുപ്പിന്‍റെ അനുമതി നേടിയാല്‍ മാത്രമെ ഇനി ലൈവ് ടെലികാസ്റ്റ് പുനരാരംഭിക്കാൻ കഴിയൂ. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വെബ് സൈറ്റ് വഴിയുള്ള  ലൈവിന് അനുമതി നല്‍കാനുള്ള സാധ്യതയും കുറവാണ്.