മണ്ഡലപൂജ കണക്കിലെടുത്ത് ശബരിമല സന്നിധാനത്തെ സുരക്ഷക്രമികരണങ്ങള്‍ ശക്തമാക്കി. പമ്പ സന്നിധാനം എന്നിവിടങ്ങളിലായി രണ്ടായിരത്തിലധികം പൊലിസ്കാരെ വിന്ന്യസിക്കും.

തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തതരത്തില്‍ സുരക്ഷ ഒരുക്കാനാണ് പൊലീസ് തീരുമാനം. പമ്പ സന്നിധാനം എന്നിവിടങ്ങളില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ രണ്ടായിരത്തിലധികം പൊലീസുകാരെ നിയോഗിക്കും.പൊലീസിനെ കൂടാതെ കേന്ദ്രസേന, കമാന്‍റോ, എന്നിവരുടെ എണ്ണവും വര്‍ദ്ധിപ്പിക്കും.സുരക്ഷയുടെ ഭാഗമായി പരിശോദനയും ശക്തമാക്കും. ഉച്ചയ്‍ക്ക് ഒരു മണിവരെ മാത്രമേ  പുല്ല്മേട് വഴി തീര്‍ത്ഥാടകരെ കടത്തിവിടുകയുള്ളു. പുല്ലിമേട് വഴിസന്നിധാനത്തേയ്‍ക്കു വരുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് സമയം നിചപ്പെടുത്തിയത്. സന്നിധാനത്ത് നിന്നു പുല്‍മേട്ടിലേക്കും കടത്തിവിടുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാനന പാതയില്‍ പ്രത്യേക പൊലീസ് പട്രോളും ഏര്‍പ്പെടുത്തി. തിരക്ക് ക്രമാധിതമായി വര്‍ദ്ധിച്ചാല്‍ വര്‍ച്വല്‍ ക്യൂവഴിയുള്ള ദര്‍ശനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തും.

വാഹന പാര്‍ക്കിംഗ് പ്രത്യേക കമ്പ്യൂട്ടര്‍ സംവിധാനം വഴി നിയന്ത്രിക്കും നിലക്കലില്‍ ഏഴായിരം വലിയ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കും. സന്നിധാനത്തേക്കുള്ള തിരക്ക് വര്‍ദ്ധിച്ചാല്‍ പത്തനംതിട്ട നിലക്കല്‍ ഏരുമേലി എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. പമ്പ സന്നിധാനം എന്നിവിടങ്ങളിലെ തീര്‍ത്ഥാടകരുടെ തിരക്ക് അനുസരിച്ച് വാഹനങ്ങള്‍ കടത്തിവിടാനാണ് പൊലീസിന്‍റെ തീരുമാനം.  തീര്‍ത്ഥാടകരെ സഹായിക്കുന്നതിന് വേണ്ടി ഇടത്താവളങ്ങളില്‍ പ്രത്യേക ഏയിഡ്പോസ്റ്റുകള്‍ തുറക്കാനും പൊലീസ് തീരുമാനിച്ചിടുണ്ട്.ഡിസംബര്‍ ഇരുപത്തിയാറിനാണ് മണ്ഡലപൂജ.