മത്സരം തുടങ്ങും മുമ്പ് തന്നെ വിധികര്‍ത്താവിനെക്കുറിച്ച് പരാതിയുമായി ചില ടീമുകള്‍ എത്തി. മത്സരത്തില്‍ പങ്കെടുക്കുന്ന 10 ഓളം ടീമുകളെ പരിശീലിപ്പിക്കുന്ന വ്യക്തിയുടെ ശിക്ഷ്യനാണത്രേ വിധികര്‍ത്താക്കളില്‍ ഒരാള്‍. അയാളെ മാറ്റാതെ മത്സരത്തിലേക്ക് പോകില്ലെന്നാണ് ഒരു വിഭാഗം കുട്ടികളും രക്ഷകര്‍ത്താക്കളും ആവശ്യപ്പെട്ടത്. പക്ഷെ ഇതിന് സംഘാടകര്‍ തയ്യാറായില്ല. ഒടുവില്‍ മത്സരശേഷം ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാം എന്ന ഉറപ്പില്‍ മത്സരം ആരംഭിച്ചു. 

ചവിട്ടു നാടകത്തിന്‍റെ രംഗവിതനാത്തിനും, ഒപ്പം വേഷത്തിനും എടുക്കുന്ന സമയവുമാണ് കണക്കുകൂട്ടല്‍ തെറ്റിച്ചത്. ഒടുവില്‍ കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനം നേടിയത്.