അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യ ഫലം പുറത്തുവന്നു. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ ചമ്പുപ്രഭാഷണത്തിന്റെ ഫലമാണ് പുറത്തുവന്നത്. കൊല്ലം പാരിപ്പള്ളി അമൃത എച്ച് എസ് എസിലെ ശ്രീലക്ഷ്‌മി എസ് ബി ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കി. തൃശൂര്‍ വാളൂര്‍ എന്‍എസ്എച്ച്എസ്എസിലെ അമൃതകൃഷ്‌ണ ജെ രണ്ടാം സ്ഥാനവും മലപ്പുറം മാറക്കര വിവിഎംഎച്ച്എസിലെ അഭിനവ് നമ്പൂതിരി, കാസര്‍കോട് കൊടക്കാട് കെഎംവിഎച്ച്എസ്എസിലെ മേഘ്‌ന എന്‍വി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.