കലോല്‍സവ വേദിയില്‍ കൊട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് എന്ത് കാര്യം. എന്നാല്‍ നാടിനെ വിറപ്പിച്ച ഒരു കൊട്ടേഷന്‍ ഗുണ്ടയെ ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം കലോല്‍സവ വേദിയില്‍ കണ്ടെത്തി. കഥാപ്രസംഗവേദിയ്ക്കരികെ നിന്നാണ് അയാളെ കണ്ടത്. പേര് കണ്ണൂര്‍ രാജന്‍. കുപ്രസിദ്ധ കൊട്ടേഷന്‍ ഗുണ്ട. എവിടെയോ ഒരു സംഘട്ടനം മണക്കുന്നു. ക്യാമറക്കണ്ണുകളുമായി ഞങ്ങള്‍ അയാളെ പിന്തുടര്‍ന്നു. ഒടുവില്‍ ആ രംഗം കണ്ട് ഞങ്ങള്‍ ഞെട്ടി. കലോത്സവത്തിനെത്തിയ ശിഷ്യയ്ക്കൊപ്പം ഗിറ്റാര്‍ വായിക്കുകയായിരുന്നു ഒരുകാലത്ത് നാടിനെ വിറപ്പിച്ച ആ കുപ്രസിദ്ധ ഗുണ്ട. ആ പഴയ ഗുണ്ട ഞങ്ങളോട് ഒരു കഥ പറഞ്ഞു. സംഗീതം പഠിച്ച് ഗുണ്ടാപ്പണി അവസാനിപ്പിച്ച ജീവിത കഥ.

വീഡിയോ കാണാം