കണ്ണൂര്‍: കലോത്സവം അഞ്ചാം ദിനത്തിലേക്ക് കടന്നപ്പോള്‍ ജില്ലകള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്. 608 പോയിന്റോടെ കോഴിക്കോടും പാലക്കാടുമാണ് ഒന്നാം സ്ഥാനത്ത്. ആതിഥേയരായ കണ്ണൂര്‍ 599 പോയിന്റോടെ രണ്ടാമതും 590 പോയിന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. 588 പോയിന്റുള്ള തൃശൂര്‍ തൊട്ടുപിന്നിലുണ്ട്. സംഘനൃത്തം, ഒപ്പന, അറബനമുട്ട്, നാടോടിനൃത്തം എന്നിവയാണ് ഇന്നത്തെ പ്രധാന ഇനങ്ങള്‍. ഹര്‍ത്താലായതിനാല്‍ ഇന്നലെ പകല്‍ സദസ്സില്‍ കാണികള്‍ കുറവായിരുന്നു. എന്നാല്‍ വാരാന്ത്യമായതിനാല്‍ കലോത്സവേദികളിലേക്ക് കൂടുതല്‍ പ്രേക്ഷകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ അപ്പീലുകള്‍ തന്നെയാവും ഇന്നത്തെയും താരം. ഇന്നലെ ആയിരമെന്ന സര്‍വ്വകാല റെക്കോര്‍ഡിലേക്ക് അപ്പീലുകള്‍ എത്തിയിരുന്നു.